HOME
DETAILS

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

  
Web Desk
December 02, 2025 | 2:41 PM

centre yields to opposition pressure for discussion on voter list reform in parliament 10-hour discussion

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിൽ പാർലമെന്റിൽ ചർച്ചക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ചൊവ്വ, ബുധൻ ദിവസങ്ങളിലായി 10 മണിക്കൂർ നീളുന്ന ചർച്ചയാണ് ലോക്‌സഭയിലും രാജ്യസഭയിലും നടക്കുക. തുടർച്ചയായി സഭാ നടപടികൾ സ്തംഭിപ്പിച്ച പ്രതിപക്ഷത്തിന്റെ കടുത്ത സമ്മർദ്ദമാണ് സർക്കാരിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാൽ, വോട്ടർ പട്ടിക പരിഷ്കരണം എന്ന പേരിലായിരിക്കില്ല ചർച്ച. പകരം, തെരഞ്ഞെടുപ്പ് പരിഷ്കാരം എന്ന വിഷയത്തിലായിരിക്കും പാർലമെന്റ് ചർച്ചകൾക്ക് വേദിയൊരുക്കുക.

ഉടൻ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം "വോട്ട് കള്ളൻ സിംഹാസനം ഒഴിയൂ" എന്ന മുദ്രാവാക്യമുയർത്തി സഭയുടെ ഇരുസഭകളും കഴിഞ്ഞ ദിവസങ്ങളിൽ സ്തംഭിപ്പിച്ചിരുന്നു. ചർച്ചക്ക് തയ്യാറായതോടെ നാളെ മുതൽ സഭയിൽ ബഹളമുണ്ടാകില്ലെന്ന് പ്രതിപക്ഷം സ്പീക്കർക്ക് ഉറപ്പുനൽകിയതായാണ് വിവരം. ചൊവ്വ, ബുധൻ ദിവസങ്ങളിലായി 10 മണിക്കൂർ ആണ് ചർച്ചാ സമയം. ബുധനാഴ്ച നിയമമന്ത്രി അർജുൻ റാം മേഘ്വാൾ മറുപടി നൽകും. ചർച്ചയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കും.

ബിഎൽഒമാർ (ബൂത്ത് ലെവൽ ഓഫീസർമാർ) മരിച്ചതുൾപ്പെടെയുള്ള ഗുരുതരമായ ആശങ്കകൾ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ഉന്നയിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ചക്കില്ലെന്ന നിലപാടാണ് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു തുടക്കത്തിൽ സ്വീകരിച്ചതെങ്കിലും, സഭ സ്തംഭിച്ചതിലുള്ള അപകടം മുന്നിൽ കണ്ടാണ് സർക്കാർ വഴങ്ങിയത്.

വോട്ടർ പട്ടിക പരിഷ്കരണത്തിൽ ചർച്ചക്ക് തയ്യാറായപ്പോഴും, സർക്കാർ അജണ്ടയായ വന്ദേമാതരത്തിന്റെ 150-ാം വാർഷിക വിഷയത്തിലായിരിക്കും ആദ്യം ചർച്ച നടക്കുക. ഈ ചർച്ചയും 10 മണിക്കൂർ നീളും. വോട്ടർ പട്ടിക പരിഷ്കരണ ചർച്ചയിൽ പങ്കെടുക്കാത്ത പ്രധാനമന്ത്രി, വന്ദേമാതരം ചർച്ചക്ക് തുടക്കമിടും. ഈ ചർച്ചയിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ പ്രതിപക്ഷം നാളെ തീരുമാനമെടുക്കും. ചർച്ച ബഹിഷ്‌കരിച്ചാൽ രാജ്യസ്‌നേഹം എന്ന വിഷയം ഉയർത്തി ഭരണപക്ഷം രാഷ്ട്രീയമായി മുതലെടുക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും പ്രതിപക്ഷത്തിനുണ്ട്.

 

 

 

Parliamentary pressure mounts as the opposition intensifies demands for an immediate voter list revision and electoral roll reforms. The central government has finally agreed to a discussion on the crucial matter. Get the latest updates on this significant political development affecting election transparency and democratic processes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  2 hours ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  2 hours ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  2 hours ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  2 hours ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  3 hours ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  3 hours ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  3 hours ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  3 hours ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  4 hours ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  4 hours ago