HOME
DETAILS

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

  
December 04, 2025 | 1:59 AM

Heart attack Kollam native teacher passes away in Muscat

മസ്‌കത്ത്: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശിനിയായ അധ്യാപിക ഒമാനിലെ മസ്‌കത്തില്‍ മരിച്ചു. കടമ്പനാട് എടക്കാട് ചെറുതാപ്പില്‍ വീട്ടില്‍ ഷീബ തോംസണ്‍ (54) ആണ് മരിച്ചത്. വര്‍ഷങ്ങളായി ഒമാനിലെ സ്വകാര്യ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

പാവളവിലയില്‍ ഫിലിപ്പ് കോശി - സൂസന്‍ കോശി ദമ്പതികളുടെ മകളാണ്. സികെ തോംസണ്‍ ആണ് ഭര്‍ത്താവ്.
മക്കള്‍: ജ്യോതിഷ് തോംസണ്‍ (ബംഗളൂരു), തേജസ് തോംസണ്‍ (യു.കെ). ഷോബിന്‍ (ദുബൈ), ഷീജ സൂസന്‍ തോമസ് (കുവൈത്ത്) എന്നിവരാണ് സഹോദരങ്ങള്‍. മസ്‌കത്ത് ഖൗള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

A 54-year-old teacher from Kollam, Sheeba Thomson, passed away in Muscat following a heart attack. A longtime staff member at a private international school in Oman, she was admitted to a private hospital in Ruwi after experiencing discomfort but died during treatment. Sheeba, daughter of Philip Koshy and Susan Koshy of Pavallavila, is survived by her husband C.K. Thomson and children Jyothish (Bengaluru) and Tejas (UK), as well as siblings Shobin (Dubai) and Sheeja Susan Thomas (Kuwait).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  an hour ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  an hour ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

Kerala
  •  an hour ago
No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ: കാലാവധി നാളെ അവസാനിക്കും

National
  •  an hour ago
No Image

മയക്കുമരുന്ന് പിടിച്ച കേസ്: സഞ്ജീവ് ഭട്ട് സുപ്രിംകോടതിയില്‍

National
  •  an hour ago
No Image

കേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  9 hours ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  9 hours ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  10 hours ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  10 hours ago