രണ്ടിടത്ത് ജോലി; ട്രൈബല്‍ പ്രമോട്ടറെ നീക്കംചെയ്തു
മാനന്തവാടി;ട്രൈബല്‍ പ്രമോട്ടറായിരിക്കെ ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ജോലിയും വേതനവും വാങ്ങിയ ആള്‍ക്കെതിരെ നടപടി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ അന്വേഷണ വിധേയമായി ട്രൈബല്‍ പ്രമോട്ടര്‍ സ്ഥാനത്ത് നിന്നും മാനന്തവാടി ടി.ഡി.ഒ നീക്കം ചെയ്തത്.
തിരുനെല്ലി പഞ്ചായത്തില്‍ തോല്‍പെട്ടിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ട്രൈബല്‍ പ്രമോട്ടറായി ജോലി ചെയ്തു വരുന്ന വി ശശിയാണ് ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തത്. എച്ച്.എം.സി നിയമിച്ച താല്‍കാലിക ജോലിയായിട്ടാണ് ആഗസ്റ്റ് പത്ത് മുതല്‍ ഇയാള്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഇത് പ്രകാരം 7350 രൂപ പ്രതിഫലമായി ഇയാള്‍ ചൊവ്വാഴ്ച ജില്ലാ ആശുപത്രിയില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.
ഇതേ അവസരത്തില്‍ തന്നെ ഇയാള്‍ തിരുനെല്ലിയില്‍ ട്രൈബല്‍ പ്രമോട്ടര്‍ ജോലിയില്‍ ഹാജരായിക്കൊണ്ട് ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച വാര്‍ത്ത വന്നതോടെയാണ് തിരുനെല്ലി ടി.ഡി.ഒ അന്വേഷണം നടത്തുകയും ഇയാള്‍ ജില്ലാ ആശുപത്രി ഡ്രൈവറായി ജോലിചെയ്യുന്നതായി കണ്ടെത്തുകയും ചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എച്ച്.എം.സി ഡ്രൈവറായി നിയമിച്ച ആഗസ്റ്റ് ഒന്‍പതു മുതല്‍ ട്രൈബല്‍ പ്രമോട്ടര്‍ ജോലിയില്‍ നിന്നും ഒഴിവാക്കി ക്കൊണ്ട് ഇന്നലെ ടി.ഡി.ഒ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഒരുമാസത്തോളം ജോലിയെടുക്കാതെ പ്രമോട്ടറായി തുടര്‍ന്നത് കണ്ടെത്താനായില്ല എന്നത് ഗുരുതരമായ വീഴ്ചയായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആദിവാസികളുടെ ദൈനം ദിന കാര്യങ്ങള്‍ക്കായി നിത്യവും കോളനികള്‍ സന്ദര്‍ശിക്കുകയും ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശന റിപ്പോര്‍ട്ട് ടി.ഡി.ഒക്ക് കൈമാറുകയും ചെയ്യണമെന്നിരിക്കെ കഴിഞ്ഞ ഒരുമാസമായിട്ടും ഇയാളുടെ ഇരട്ട ജോലി കണ്ടെത്താനാവാത്തതില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. ഇതിന് പുറമെ ട്രൈബല്‍ പ്രമോട്ടര്‍ ജോലിയുണ്ടായിരിക്കെ ആംബുലന്‍സ് ജോലിക്കായി ശുപാര്‍ശ ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടിയുടെ നിലപാടും ദുരൂഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."