Crime Investigation | 24 അപര വ്യക്തിത്വങ്ങള്‍ ഉള്‍കൊള്ളുന്ന കൊടും യു.എസ് കുറ്റവാളി ബില്ലി മില്ലിഗന്‍ ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടാതിരുന്നത് എന്ത് കൊണ്ട്?
1977 ഒക്ടോബര്‍ 14.
പൊഴിഞ്ഞു കിടക്കുന്ന ഇലകളെ ചവിട്ടി മെതിച്ച് കൊണ്ട് യുഗോസ്ലാവിയകാരനായ റേഗന്‍ വടസ്‌കോവിനിച്ച് അമേരിക്കയിലെ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസ് ലക്ഷ്യം വെച്ച് നടക്കുകയാണ്. കാമ്പസിലേക്ക് പ്രവേശിച്ച റേഗന്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരുമൊക്കെ വണ്ടികള്‍ പാര്‍ക്ക് ചെയ്യാറുള്ള പാര്‍ക്കിങ്ങ് ഏരിയയില്‍ ആരെങ്കിലും വരുന്നതും കാത്ത് നിന്നു. കവര്‍ച്ചയാണ് ലക്ഷ്യം. ബലിഷ്ട്മായ ശരീരത്തിന് ഉടമയായ റേഗണിനെ കായികപരമായി ആര്‍ക്കെങ്കിലും പരാജയപ്പെടുത്താന്‍ സാധിക്കുമോ എന്നത് സംശയമാണ്. റേഗന്‍ അമേരിക്കയിലെ കുപ്രസിദ്ധ അധോലോക സംഘങ്ങളിലെ പ്രധാനിയാണ്, മാത്രമല്ല കവര്‍ച്ചയ്ക്കിടയില്‍ സഹകരിക്കാതിരുന്നാല്‍ അവരെ ഭീഷണിപ്പെടുത്താന്‍ റേഗനിന്റെ അരയില്‍ റിവോള്‍വറുമുണ്ട്. ഒത്തൊരു ഇരയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് റേഗന്‍ തുടര്‍ന്നു. അപ്പോഴാണ് 25 വയസ്സ് പ്രായം തോന്നിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ ഒപ്ടിമെട്രി വിദ്യാര്‍ത്ഥിനി കാരി ഡ്രയിര്‍ അവരുടെ കാറിന്റെ അരികിലേക്ക് നടന്ന് വരുന്നത് റേഗന്‍ ശ്രദ്ധിക്കുന്നത്.
പക്ഷെ, ചെറിയൊരു പ്രശ്‌നമുണ്ട്. റേഗന്‍ സ്ത്രീകളെ അക്രമിക്കാറില്ല. പുരുഷനായിട്ടുള്ള ഒരു ഇരയെ തേടി റേഗന്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തീരുമാനിച്ചു. പക്ഷെ, അപ്പോഴേക്കും കാരിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടയായ അഡലാന എന്ന ലസ്ബിയന്‍ അപര വ്യക്തിത്വം റേഗനില്‍ നിന്ന് പതിയെ നിയന്ത്രണം ഏറ്റെടുത്തു തുടങ്ങിയിരുന്നു. അങ്ങനെ ഒരേ സമയം റേഗനും, അഡലാനയും വാഴുന്ന ശരീരം കാരിയുടെ അരികിലേക്ക് നടന്നടുത്തു. റേഗന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. റേഗനും, അഡലാനയും കുടികൊള്ളുന്ന ശരീരം കാരിയുടെ കാറിന്റെ സൈഡ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു. വിചനമായ സ്ഥലത്തേക്ക് കാര്‍ ഓടിച്ചു പോകാന്‍ അഡലാന കാരിയോട് കല്പ്പിച്ചു. റേഗന്‍ കാരിയുടെ നേരെ തോക്ക് ചൂണ്ടി അസഭ്യം പറച്ചില്‍ തുടര്‍ന്നു. അങ്ങനെ വിചനമായ ഒരിടത്ത് വെച്ച് അഡലാന കാരിയെ ബലാത്സംഗം ചെയ്തു. റേഗന്‍ ചെക്ക് ഒപ്പിട്ട് വാങ്ങി കവര്‍ച്ചയും നടപ്പാക്കി. ഇരയായ കാരി കവര്‍ച്ചയും, ബലാത്സംഗവും നേരിട്ടത് ബില്ലി മില്ലിഗനെന്ന 22 വയസ്സുള്ള ഒറ്റ മനുഷ്യനില്‍ നിന്ന് മാത്രം. അഥവാ, ബില്ലി മില്ലിഗനിന്റെ അകത്ത് കുടിക്കൊള്ളുന്ന രണ്ട് അപര വ്യക്തിത്വങ്ങളായിരുന്നു യുഗോസ്ലോവാക്കിയക്കാരനായ റേഗനും, ലസ്ബിയനായിട്ടുള്ള അഡലാനയും. ഇത്തരത്തില്‍ വ്യത്യസ്ത സ്വഭാവത്തിന് ഉടമകളായിട്ടുള്ള, വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത കഴിവുകളുള്ള 24 അപര വ്യക്തിത്വങ്ങള്‍ വേറെയുമുണ്ട് ബില്ലി മില്ലിഗനെന്ന ഇരുപത്തിരണ്ട് വയസ്സുകാരന്റെ ശരീരത്തില്‍!.
കാരിയുടെ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമെ കഴിഞ്ഞുള്ളൂ. പോലീസിന് ഇത് വരെയും പ്രതിയെ പിടിക്കാന്‍ സാധിച്ചിട്ടില്ല.
അതേ ആഴ്ച വീണ്ടും സമാന കുറ്റകൃത്യം
അതേ ആഴ്ച തന്നെ ഓഹിയോ യൂണിവേഴ്‌സിറ്റിയുടെ തന്നെ പാര്‍ക്കിങ്ങ് ഏരിയയില്‍ വെച്ച് ഡോണ വെസ്റ്റ് എന്ന ഇരുപത്തി നാലുകാരിയെ വീണ്ടും റേഗനും, അഡലാനയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തി. ഡോണ കവര്‍ച്ചയും, ലൈംഗികാതിക്രമവും നേരിട്ടത് ബില്ലി മില്ലിഗനെന്ന ഒറ്റ മനുഷ്യനില്‍ നിന്ന്. എന്നാല്‍ കാരിയുടെ കാര്യത്തില്‍ പോലെ തന്നെ കുറ്റം ചെയ്തത് ബില്ലിയിലെ അപര വ്യക്തിത്വങ്ങളായ റേഗനും, അഡലാനയും ചേര്‍ന്ന്.
രണ്ട് സമാനമായ സംഭവങ്ങള്‍ ഒരേ സ്ഥലത്ത് വെച്ച് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മാത്രം സംഭവിച്ചത് അമേരിക്കയില്‍ വലിയ ചര്‍ച്ച വിഷയമായി. പ്രതിയെ പിടി കൂടാന്‍ പറ്റാത്തതില്‍ മാധ്യമങ്ങളും, പൊതു ജനങ്ങളും പോലീസിന് നേര്‍ക്ക് തിരിഞ്ഞു. കാരിയുടെയും, ഡോണയുടെയും മൊഴിയില്‍ നിന്ന് കുറ്റം ചെയ്തയാള്‍ ഒരാള്‍ തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. മൂന്നാമതൊന്ന് ഇല്ലാതാക്കുന്നതിന് വേണ്ടി പോലീസ് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, നാട് ഒട്ടുക്കും കാവല്‍ നില്‍ക്കുകയും ചെയ്തു. അപ്പോഴേക്കും കുറ്റവാളിക്ക് മാധ്യമങ്ങള്‍ ഒരു ചെല്ല പേര് സമ്മാനിച്ച് കഴിഞ്ഞിരുന്നു 'കാമ്പസ് റേപിസ്റ്റ്'.
വളരെ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ മറ്റൊരു ഇടത്ത് വെച്ച് പോളി ന്യൂട്ടനെന്ന ഇരുപത്തിയൊന്ന് വയസ്സുള്ള പെണ്‍കുട്ടി സമാനമായ അക്രമം നേരിട്ടു. ഇത്തവണയും റേഗനും, അഡലാനയും ബില്ലിയിലൂടെ തന്നെ അക്രമം നടത്തുകയായിരുന്നു.
കേസ് അന്വേഷണം:
പത്ര മാധ്യമങ്ങള്‍ പോലീസിന്റെ കഴിവില്ലായ്മ സൂചിപ്പിച്ച് അപ്പോഴേക്കും കോളങ്ങള്‍ നിറച്ച് കഴിഞ്ഞിരുന്നു. മറ്റൊരു സമാന കുറ്റ കൃത്യം കുറ്റവാളി ചെയ്യുന്നതിന് മുന്നേ കുറ്റവാളിയെ പിടികൂടന്നതിനായി പോലീസ് ഇറങ്ങി തിരിച്ചു. എല്ലിയറ്റ് ബോക്‌സര്‍ബോം എന്ന കുറ്റാന്വേഷണ വിദഗ്തനായിരുന്നു അന്വേഷണത്തിന്റെ പ്രധാന ചുമതല. സെക്ഷ്വല്‍ എസ്സോള്‍ട്ട് സ്‌കോഡില്‍ നിന്ന് നിക്കി മില്ലറും എല്ലിയറ്റിന്റെ ഒപ്പം കേസന്വേഷണത്തിന്റെ ഭാഗമായി.
മൂന്ന് ഇരകള്‍ക്കും അന്വേഷണ സംഘം അമേരിക്കയില്‍ ഇതിന് മുന്നേ സമാനമായ കേസില്‍ പിടിക്കപ്പെടുകയും, വിട്ടയക്കപ്പെടുകയും ചെയ്തിട്ടുള്ള അനവധി കുറ്റവാളികളുടെ ഫോട്ടോകള്‍ കാണിച്ചു കൊടുത്തു. ഇതില്‍ വില്ലിയം സ്റ്റേന്‍ലി മില്ലിഗന്‍ എന്നൊരാളെ മൂന്നാളും തിരിച്ചറിഞ്ഞു. ഇരകളില്‍ ഒരാളുടെ കാറില്‍ നിന്ന് ലഭിച്ച വിരളടയാളവുമായി സ്റ്റേന്‍ലി മില്ലിഗനിന്റെ വിരല്‍ അടയാളം പൊരുത്തപ്പെട്ടതോടെ പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി. അവിടെ വെച്ചാണ്, ലോകത്തെ ഞെട്ടിച്ച് കൊണ്ട് സ്റ്റേന്‍ലി മില്ലിഗന്‍ എന്ന ബില്ലി മില്ലിഗന്‍ ആ സത്യം വെളിപ്പെടുത്തുന്നത്. ഈ ക്രൂരതകള്‍ ചെയ്തത് ഞാനല്ല, എന്നിലെ 24 അപരവ്യക്തിത്വങ്ങളിലെ രണ്ട് പേരായ റേഗനും, അഡലാനയും ചേര്‍ന്നാണ്!
ബില്ലിയുടെ കുട്ടിക്കാലം:
ബില്ലിയുടെ അമ്മ ദൊറോത്തി പോളിന്‍ സാന്‍ഡ്‌സ് ആദ്യം വിവാഹം കഴിക്കുന്നത് ഹൈ സ്‌കൂള്‍ മുതല്‍ തന്നെ കാമുകനായിട്ടുള്ള ഡിക്ക് ജോണസിനെയാണ്. കൗമാരം തൊട്ടേയുള്ള പ്രണയം എന്നാല്‍ വിവാഹ ശേഷം അസ്തമിച്ചു. ഇരുവര്‍ക്കുമിടയില്‍ വഴക്കും, സംഘര്‍ഷങ്ങളും പതിവായപ്പോള്‍ ദൊറോത്തി അവരെ വിവാഹ മോചനം ചെയ്തു. പ്രൊഫഷണല്‍ ഗായികയായിട്ടുള്ള ദൊറോത്തി ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട ജോണി മോറിസണെ രണ്ടാമത് വിവാഹം ചെയ്തു. ദൊറോത്തിയെ വിവാഹം കഴിക്കുന്ന നേരം മറ്റൊരു ഭാര്യയും അതില്‍ മക്കളും മോറിസണിന് ഉണ്ടായിരുന്നു. മോറിസന്‍ - ദൊറോത്തി ദമ്പതികളില്‍ പിറന്ന ആണ്‍ കുഞ്ഞായിരുന്നു വില്ലിയം സ്റ്റേന്‍ലി മില്ലിഗന്‍. വീട്ടുകാര്‍ അവനെ ബില്ലി എന്ന് വിളിച്ചു.
മോറിസണ്‍ മുഴു മദ്യപാനിയായിരുന്നു. ചൂതാട്ടത്തിന് അടിമയും. മദ്യത്തിനും, ചൂതാട്ടത്തിനും പണം തികയാതെ വന്നപ്പോളൊക്കെയും അയാള്‍ കടം വാങ്ങി. അങ്ങനെ വലിയ കടക്കെണിയില്‍ വീണ നേരത്ത് മോറിസണിന്റെ മനസ്സിന്റെ താളം തെറ്റി തുടങ്ങി. അയാള്‍ പതിയെ വിഷാദത്തിന് അടിമപ്പെട്ടു. ആത്മഹത്യ ശ്രമങ്ങള്‍ ആരംഭിച്ചു. ഒന്നിന് പുറകെ ഒന്നായി പരാജയപ്പെട്ട അനവധി ആത്മഹത്യ ശ്രമങ്ങള്‍... കടം കയറി മുടിഞ്ഞിട്ടും അവസാനിപ്പിക്കാന്‍ സാധിക്കാത്ത മദ്യപാനവും, ചൂതാട്ടവും. മൂന്ന് വയസ്സുള്ള ബില്ലി തകര്‍ന്ന് പോയി കൊണ്ടിരിക്കുന്ന കുടുംബ ജീവിതത്തെ തിരിച്ചറിയാതെ തന്റെ സാങ്കല്‍പ്പിക കൂട്ടുകാരനൊപ്പം സമയം ചെലവഴിച്ചു. നിരന്തരമായ ആത്മഹത്യ ശ്രമങ്ങളില്‍ ഒന്ന് അവസാനം വിജയം കണ്ടു, മോറിസണ്‍ മരണപ്പെട്ടു! പിതാവില്ലാതെ കുട്ടികളെ വളര്‍ത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ദൊറോത്തി വീണ്ടും ആദ്യ ഭര്‍ത്താവ് ഡിക്ക് ജോണസിന്റെ അരികിലേക്ക് തന്നെ ചെന്നു. പക്ഷെ, പഴയേത് പോലെ തന്നെ അധിക കാലം ആ ബന്ധം തുടര്‍ന്നില്ല. മക്കളെയും കൊണ്ട് ദൊറോത്തി മറ്റൊരിടത്തേക്ക് താമസം മാറ്റിയ നേരത്താണ് ക്ലബ്ബില്‍ വെച്ച് സൈന്യത്തില്‍ നിന്ന് വിരമിച്ച ചാല്‍മര്‍ മില്ലിഗണിനെ ദൊറോത്തി പരിചയപ്പെടുന്നത്. ഇരുവരും പെട്ടെന്ന് തന്നെ പ്രണയത്തിലായി, ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.
രണ്ടാനച്ചന്റെ പീഡനങ്ങള്‍:
ചാല്‍മര്‍ ഒരു മുഴു മദ്യപാനിയായിരുന്നു. വീട്ടില്‍ ബില്ലി അടങ്ങുന്ന മക്കളെ വളര്‍ത്തിയിരുന്നത് അതീവ പട്ടാള ചിട്ടയിലും. ഭക്ഷണം കഴിക്കുന്നതിനും, ഇരിക്കുന്നതിനും, സംസാരിക്കുന്നതിനും തൊട്ട് എല്ലാ മേഖലകളിലും ചാല്‍മര്‍ പഠിപ്പിച്ച കാര്യങ്ങളെ മക്കള്‍ പിന്തുടരാവൂ എന്ന കാര്‍ക്കശ്യം ചാല്‍മറിന് ഉണ്ടായിരുന്നു. ഇതില്‍ നിന്ന് ഏതെങ്കിലും ഒന്ന് തെറ്റിച്ചാല്‍ അയാള്‍ മക്കളെ ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്യുമായിരുന്നു. ബില്ലിയുടെ ചെറു പ്രായത്തില്‍ ചാല്‍മര്‍ അവിഹിതം ആരോപിച്ച് കൊണ്ട് അമ്മ ദൊറോത്തിയെ മര്‍ദ്ധിച്ച സംഭവം ബില്ലിയെ ഒരുപാട് കാലത്തോളം അലട്ടിയിരുന്നുവത്രെ. ബില്ലിക്ക് ഒമ്പത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ചാല്‍മര്‍ ഫാം ഹൗസില്‍ കൊണ്ട് പോയി ബില്ലിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അപര വ്യക്തിത്വങ്ങളുടെ തുടക്കം:
അടുക്കളയിലെ മേശപ്പുറത്ത് വെച്ചിരുന്ന പലഹാരം തിന്നുന്നതിന് വേണ്ടി കാലേന്തി പലഹാരം വെച്ചിരുന്ന സ്ഫടിക പാത്രം വലിച്ചതായിരുന്നു കുട്ടിയായ ബില്ലി, കഷ്ടകാലത്തിന് പാത്രം താഴെ വീണ് ചിതറി. അമ്മയുടെ തല്ല് പേടിച്ച് ബില്ലി കണ്ണുകളടച്ച് ഇരുന്നു, പതിയെ അത് ഉറക്കത്തിലേക്ക് വഴി മാറി. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത് ബില്ലിയായിരുന്നില്ല, ബില്ലിയിലെ ആദ്യ അപര വ്യക്തി എന്ന് കരുതപ്പെടുന്ന ഷോണായിരുന്നു. ഷോണിന് ചെവി കേള്‍ക്കില്ല. കണ്ണ് തുറന്ന ഷോണ്‍ സ്ഥലകാലം തിരിച്ചറിയാന്‍ കഴിയാതെ കുഴങ്ങി. ബില്ലിയുടെ അമ്മ അവന്റെ അരികിലേക്ക് വന്ന് അസഭ്യം പറഞ്ഞതൊന്നും ഷോണ്‍ കേട്ടില്ല, ബില്ലിയുടെ അമ്മയെ ഷോണ്‍ തിരിച്ചറിഞ്ഞു പോലുമില്ല. അജ്ഞാതയായ സ്ത്രീ തന്നെയെന്തിന് മര്‍ദ്ധിക്കണം എന്ന് ആലോചിച്ച് ഷോണ്‍ ആശങ്കപ്പെട്ടു. മകനില്‍ ഭാവ വ്യത്യാസമൊന്നും കാണാത്തതില്‍ ദേഷ്യം വന്ന ദൊറോത്തി മകനെ മുറിയിലിട്ട് പൂട്ടി. ഷോണ്‍ മയക്കത്തിലേക്ക് വീണു, പിന്നീട് ഉണര്‍ന്നത് ബില്ലി. അടുക്കളയില്‍ ഉണ്ടായിരുന്ന താന്‍ എങ്ങനെ മുറിയിലെത്തി എന്ന് ബില്ലി ആലോചിച്ചു. ശരീരത്തില്‍ അമ്മയില്‍ നിന്ന് മര്‍ദ്ദനങ്ങള്‍ ഏറ്റ പാടുണ്ടെങ്കിലും, മര്‍ദ്ധിക്കപ്പെട്ട സന്ദര്‍ഭം ബില്ലിക്ക് ഓര്‍ക്കാന്‍ സാധിച്ചില്ല. പിന്നീട്, കണ്ണടച്ച് തുറക്കുമ്പോഴൊക്കെയും തന്നില്‍ സംഭവിക്കുന്ന ഈ സ്ഥലകാല മാറ്റം ബില്ലി ശ്രദ്ധിച്ചു തുടങ്ങി. അതിന് ശേഷം അധ്യാപകരുടെയോ, മാതാപിതാക്കളുടെയോ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കാതെ നില്‍ക്കാനുള്ള ഒരു അടവെന്നോണം ബില്ലി ഇതിനെ തുടര്‍ന്ന് കൊണ്ട് പോവാന്‍ തീരുമാനിച്ചു. അടി കിട്ടും എന്ന് ഉറപ്പാകുമ്പോള്‍ ബില്ലി കണ്ണുകള്‍ ഇറുക്കിയടക്കും, ഉണര്‍ന്നത് ഷോണായിരിക്കും, മര്‍ദ്ദനങ്ങള്‍ ഷോണ്‍ ഏറ്റു വാങ്ങും. ഷോണ്‍ ഉറക്കത്തിലേക്ക് വീണാല്‍ ഉണരുന്നത് ബില്ലി.
ഇതേ സമയം തന്നെ ബില്ലിയില്‍ ആര്‍ത്തര്‍ എന്ന ബ്രിട്ടീഷ് ശൈലിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന, ബുദ്ധിജീവിയായിട്ടുള്ള മറ്റൊരു അപര വ്യക്തിത്വം ജന്മം കൊള്ളുന്നുണ്ട്. ആര്‍ത്തര്‍ ബില്ലിയുടെ നിയന്ത്രണമെറ്റെടുത്താല്‍ പഠനത്തിലും മറ്റു കാര്യങ്ങളിലും ബില്ലി മുന്നിട്ട് നില്‍ക്കും. പൊതുവെ പഠനത്തില്‍ മോശമായിട്ടുള്ള ബില്ലി പഠനത്തില്‍ ഇടക്ക് അസാധാരണ മികവ് കാട്ടുന്നതില്‍ അധ്യാപകര്‍ പോലും അത്ഭുതപെട്ടിരുന്നു. വീട്ടിലാണെണെകില്‍ ഇടയ്ക്ക് ബ്രിട്ടീഷ് ശൈലിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ബില്ലിയെ വീട്ടുകാരും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.
കുറ്റ കൃത്യങ്ങളുടെ ലോകത്തേക്ക്:
പതിയെ പതിയെ ബില്ലിയിലെ അപര വ്യക്തിത്വങ്ങളുടെ എണ്ണം കൂടി തുടങ്ങി. നേരത്തെ സൂചിപ്പിച്ച റേഗന്‍, അഡലാന, ടോമിയെന്ന കലാകാരന്‍, അലനെന്ന മോഷ്ടാവും, പുകവലിക്കാരനും തുടങ്ങി 24 അപര വ്യക്തിത്വങ്ങള്‍ ബില്ലിയുടെ ഉള്ളില്‍ ജീവന്‍ വെച്ചു തുടങ്ങി. അലനും, റേഗനും പുറത്ത് വരുമ്പോഴൊക്കെയും ബില്ലി കവര്‍ച്ച പതിവാക്കി. അങ്ങനെ പതിനഞ്ചാം വയസ്സില്‍ ബില്ലിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. പിന്നീട് മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിപ്പെട്ടതിന് ശേഷമാണ് 'ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍' എന്ന രോഗം ബില്ലിക്ക് പിടിപെട്ട കാര്യം അമ്മ ദൊറോത്തി തിരിച്ചറിയുന്നത്. അപ്പോഴേക്കും ചാല്‍മറുമായി ദൊറോത്തി വിവാഹ മോചനം ചെയ്തിരുന്നു. പിന്നീട് ബില്ലിയെ ചികിത്സിക്കാന്‍ ദൊറോത്തി ശ്രദ്ധ ചെലുത്തിയില്ല. അനുദിനം ബില്ലിയിലെ അപര വ്യക്തിത്വങ്ങള്‍ കുറ്റ കൃത്യങ്ങള്‍ ചെയ്തു കൊണ്ടിരുന്നു. രണ്ട് തവണയായി ശിക്ഷിക്കപ്പെടുകയും ചെയ്തു.
ഓഹിയോ യൂണിവേഴ്‌സിറ്റി കേസിലെ വിചാരണ:
മൂന്ന് പെണ്‍കുട്ടികളെ തട്ടി കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തിയ അത്യന്തം മാനുഷിക വിരുദ്ധമായ കുറ്റകൃത്യം ചെയ്ത ബില്ലി എന്നാല്‍ കോടതിയില്‍ ഈ കുറ്റങ്ങള്‍ ചെയ്തതൊന്നും താനല്ലെന്നും, തന്റെ ഉള്ളിലെ അപര വ്യക്തിത്വങ്ങളാണെന്നും വാദിച്ചു. നിരവധി മനശാസ്ത്ര പരിശോധനകളില്‍ ബില്ലിയുടെ വാദം ശരിയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഹിപ്‌നോട്ടിസത്തില്‍ ബില്ലിയിലെ അഡലാന എന്ന ലെസ്ബിയന്‍ ബലാത്സംഗം കുറ്റം ഏറ്റ് പറയുകയും ചെയ്തു. അങ്ങനെ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഡി ഐ ഡി എന്ന മാനസിക വൈകല്യത്തിന്റെ പേരില്‍ കുറ്റം ചെയ്ത പ്രതിയെ കോടതി വെറുതെ വിട്ടു. എന്നാല്‍, ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. ചിലര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ബില്ലി അഭിനയിച്ചതാണ് അസുഖം എന്ന് വാദിച്ചു, മറ്റു ചിലര്‍ ഡി ഐ ഡി എന്ന അസുഖത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു. എന്ത് തന്നെയായലും ബില്ലി ചെയ്തു കൂട്ടിയ എല്ലാ കുറ്റ കൃത്യങ്ങളില്‍ നിന്നും മോചിതനായി. 1988 വരെ നിരവധി മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചെലവഴിക്കപ്പെട്ട ബില്ലി പിന്നീട് തീര്‍ത്തും സ്വതന്ത്രനായി. ഇടക്കാലത്ത് സിനിമയിലേക്ക് പ്രവേശിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ശിഷ്ട ജീവിതം ബില്ലി പെയിന്റിങ്ങുകളില്‍ ചെലവഴിച്ചു. തന്നിലെ എഴോളം വരുന്ന അപര വ്യക്തിത്വങ്ങളെ ബില്ലി പെയിന്റ് ചെയ്തിട്ടുണ്ട്. 2012ല്‍ കാന്‍സര്‍ പിടിപെട്ട ബില്ലി, 2014 ഡിസംബറില്‍ മരണപ്പെട്ടു.
Billy Milligan, an American criminal at the center of a shocking 1977 case, was accused of kidnapping, raping, and robbing three Ohio State University students, yet avoided conviction because psychiatrists confirmed he suffered from Dissociative Identity Disorder with 24 alternate personalities. Two of these identities — Ragen, a violent Yugoslav man, and Adalana, a lesbian personality — confessed under hypnosis to committing the assaults. Milligan’s troubled childhood, marked by abuse from his stepfather, is believed to have triggered the split personalities, each with distinct traits and abilities. Although the victims identified him and evidence matched, the court accepted that the “host” Billy was unaware of the crimes, making him the first U.S. criminal acquitted due to DID. He spent years in psychiatric institutions, later lived quietly as an artist, and died of cancer in 2014.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ
Kerala
• 11 hours agoവിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു
Football
• 12 hours agoവളർത്തു മൃഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്
uae
• 12 hours agoസൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം
crime
• 12 hours ago'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ
Football
• 13 hours agoലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു
uae
• 13 hours agoമച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
Kerala
• 13 hours agoജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്
uae
• 13 hours agoഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ
National
• 14 hours agoഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു
International
• 14 hours agoഎസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും
Kerala
• 14 hours agoഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി
crime
• 14 hours agoഹെയ്ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം
Cricket
• 15 hours agoവജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ
Saudi-arabia
• 15 hours agoഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ
uae
• 17 hours agoസീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Kerala
• 17 hours agoരാഹുലിന്റെ പേഴ്സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍
Kerala
• 17 hours agoകൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്
Kerala
• 17 hours agoരാഹുല്‍ ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും
- ഫോണ്‍ ഓണായതായി റിപ്പോര്‍ട്ട്
- അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്