HOME
DETAILS

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

  
Web Desk
December 05, 2025 | 3:03 AM

indigo flights from major cities including delhi remain disrupted

ന്യൂഡൽഹി: ഡൽഹിയുൾപ്പെടെ പ്രമുഖ നഗരങ്ങളിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസിന്റെ സർവിസുകൾ മുടങ്ങുന്നത് തുടരുന്നു. ഇൻഡിഗോയുടെ 300ലേറെ സർവിസുകൾ ഇന്നലെയും മുടങ്ങി. വിമാനത്താവളങ്ങളിൽ പലയിടത്തും യാത്രക്കാർ ബഹളംവച്ച് പ്രതിഷേധിച്ചു. ഡി.ജി.സി.എയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് ഇൻഡിഗോയിലുണ്ടായ പൈലറ്റ് ക്ഷാമമാണ് സർവിസുകൾ മുടങ്ങാൻ പ്രധാന കാരണം.ഇതിനൊപ്പം വിമാനക്കമ്പനികളുടെ ചെക്ക് ഇൻ സംവിധാനത്തിലെ തകരാറും ഉത്തരേന്ത്യയിലെ ശൈത്യം മൂലമുള്ള ഷെഡ്യൂൾ മാറ്റവും ഉൾപ്പെടെയുള്ള കാരണങ്ങൾ വിമാന സർവിസുകളെ സാരമായി ബാധിച്ചു. 

ബുധനാഴ്ച ഇൻഡിഗോയുടെ 200 സർവിസുകൾ റദ്ദാക്കിയിരുന്നു. മൂന്നാം ദിവസമായ ഇന്നലെ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവിസുകൾ മുടങ്ങി. കൊൽക്കത്തയിൽ 19 സർവിസ് മുടങ്ങി. 154 സർവിസുകൾ വൈകി. സഊദിയിലെ മദീനയിൽ നിന്നും ഹൈദരാബാദിലേക്കുള്ള സർവിസ് ബോംബ് ഭീഷണി മൂലം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നതെന്ന് പൈലറ്റ് അറിയിച്ചു.


അതേസമയം കേരളത്തിലും പ്രതിസന്ധി രൂക്ഷമാണ്. കൊച്ചിയിൽ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന ഇൻഡി​ഗോ വിമാനം ഇനിയും പുറപ്പെട്ടില്ല. രാത്രി 9.40ന് റാസൽഖൈമയിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് സമയം മാറ്റിയത്. ഇന്ന് രാവിലെ 4.15 ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട്7.15 ന് പുറപ്പെടുമെന്ന് അറിയിച്ചു. ഏറ്റവും ഒടുവില്‍ രാവിലെ 10 മണിക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. 12 മണിക്കൂറിലധികം വിമാനം വൈകിയതോടെ യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്.

indigo flights from major cities, including delhi, remain disrupted.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  an hour ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  an hour ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  an hour ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  an hour ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  2 hours ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  2 hours ago
No Image

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ; കേരളത്തിൽ പൂർത്തിയായത് 17000 വഖ്ഫ് സ്വത്തുക്കൾ മാത്രം

Kerala
  •  2 hours ago
No Image

സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.ഡി

Kerala
  •  2 hours ago
No Image

വളവുകൾ വീതികൂട്ടുന്നതിന് മരം മുറിക്കുന്നു; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

Kerala
  •  2 hours ago
No Image

വഖഫ് രജിസ്ട്രേഷൻ; അവസാന തീയതി ഇന്നോ, നാളെയോ? ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം

National
  •  3 hours ago