കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം
കൊച്ചി: കൊച്ചി പച്ചാളത്ത് റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയം. പച്ചാളം പാലത്തിന് സമീപമാണ് ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയത്. റെയില്‍വേ പൊലിസും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രാക്കിലാണ് ആട്ടുക്കല്ല് കണ്ടെത്തിയത്.
കൊച്ചുവേളിയിലെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ആട്ടുകല്ല് കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് റെയില്‍വേ പൊലിസിനെയും, ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. റെയില്‍വേ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്ത് വെച്ചതാകാമെന്നും പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
a grinding stone was found on the railway track at pachalam in kochi. the stone was found on the track near the pachalam bridge.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."