HOME
DETAILS

കാലിക്കറ്റ്: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ ഏഴിന്

  
backup
September 09 2016 | 19:09 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ ഏഴിന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ നടത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 20-ന് പ്രസിദ്ധീകരിക്കും. കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലേക്ക് അഫിലിയേഷന്‍ മാറിയിട്ടുള്ള കോളജുകള്‍ ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല.
പ്രാഥമിക വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 20-ന് ഉച്ചക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും. പ്രാഥമിക വോട്ടര്‍ പട്ടികയില്‍ തിരുത്തല്‍ കൂട്ടിചേര്‍ക്കല്‍ ഒഴിവാക്കല്‍ എന്നിവയ്ക്കുള്ള അവസാന തിയതി സെപ്റ്റംബര്‍ 26 ഉച്ചക്ക് ഒരു മണി വരെയാണ്. അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 26-ന് വൈകുന്നേരം നാലു മണിക്ക് പ്രസിദ്ധീകരിക്കും. നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 29 ഉച്ചക്ക് ഒരു മണി.
സൂക്ഷ്മ പരിശോധന അന്ന് ഉച്ചക്ക് 2.30-ന് നടത്തി യോഗ്യരായവരുടെ സ്ഥാനാര്‍ഥി പട്ടിക 4.30-ന്് പ്രസിദ്ധീകരിക്കും. നോമിനേഷന്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 ഉച്ചക്ക് ഒരു മണി. അന്തിമ സ്ഥാനാര്‍ഥി പട്ടിക അന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും.
ഒക്‌ടോബര്‍ ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് തന്നെ വോട്ടെണ്ണി ഫലം പ്രസിദ്ധീകരിക്കും. അതെ സമയം സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ്് തിയതിയില്‍ തീരുമാനമായില്ല.കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. യു.ഡി.എസ്.എഫ്്് വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്ത് 19 പേരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും, എസ്.എഫ്.ഐ എതിര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് കോടതി തെരഞ്ഞെടുപ്പ് നടപടികള്‍ നിറുത്തി വയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.
കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനെ സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ ബാധിക്കുമെന്ന്്് തോന്നിയിരുന്നെങ്കിലും വിധി വരുന്നത് വരെ കാത്തിരിക്കാതെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്്് നടപടികളുമായി മുന്നോട്ട്്്് പോകുന്നത്്് സമയം നഷ്ടപ്പെടാതിരിക്കാനാണ്.
വരുന്ന ഒന്‍പത് ദിവസത്തോളം കോടതികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇനി സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ അവധിക്ക്്് ശേഷമാകും കോടതി പരിഗണിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago