പച്ചക്കറി ഉല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പച്ചക്കറി ഉല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി 2016 വിപണന ശൃംഖലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉല്‍പാദനവര്‍ധന, വ്യാവസായിക അടിസ്ഥാനത്തിലുളള ഉല്‍പാദനം ഇവയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്ന പ്രധാനപ്പെട്ട രണ്ടുകാര്യങ്ങള്‍. അധികം ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ എത്തിക്കുന്നതിനുളള വിപണന ശൃംഖലകള്‍കൂടി മെച്ചപ്പെടുത്തും. ഓരോരുത്തര്‍ക്കും ആവശ്യമുളള പച്ചക്കറികള്‍ സ്വയം ഉല്‍പാദിപ്പിക്കേണ്ടതാണ്.
അത്തരത്തിലുളള സംസ്‌കാരം വളര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ഫാം ഫ്രെഷ് കേരള വെജിറ്റബിള്‍സിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കൃഷിമന്ത്രി വി.എസ് ശിവകുമാര്‍ അധ്യക്ഷനായി. കാര്‍ഷികോല്‍പാദന കമ്മിഷണര്‍ രാജുനാരായണസ്വാമി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, നഗരസഭാ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി ബാബു, അഡീഷണല്‍ ഡയറക്ടര്‍ രഞ്ജിനി, വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എസ്.കെ സുരേഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മിനി കെ രാജന്‍ പങ്കെടുത്തു. കൃഷിവകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ സ്വാഗതവും ഹോര്‍ട്ടികോര്‍പ്പ് മാനേജിങ് ഡയറക്ടര്‍ രഞ്ജന്‍ .എസ് കരിപ്പായി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."