പോരാടാന്‍ തയാറല്ലെങ്കില്‍ വിരമിച്ച് ന്യൂയോര്ക്കിലേക്ക്പോകൂ പ്രകാശ് കാരാട്ടിനോട് കനയ്യ
കൊല്‍ക്കത്ത: ബി.ജെ.പി ഫാസിസ്റ്റ് സംഘടനയല്ലെന്ന സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പരാമര്‍ശത്തിനെതിരേ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ രംഗത്ത്. കാരാട്ടിന്റെ പേരെടുത്ത് പറയാതെയാണ് കനയ്യയുടെ വിമര്‍ശനം.ജെ.എന്‍.യുവില്‍ പഠിച്ച സി.പി.എമ്മിലെ മുതിര്‍ന്ന ഒരു നേതാവ് ബി.ജെ.പി ഫാസിസ്റ്റ് സംഘടന അല്ലെന്നും ഏകാധിപത്യ പ്രവണതയുള്ള സംഘടന മാത്രമാണെന്നുമാണ് പറയുന്നത്.
അവരോട് പോരാടാന്‍ കഴിയില്ലെങ്കില്‍ താങ്കള്‍ വിരമിച്ച് ന്യൂയോര്‍ക്കിലേക്ക് പോകൂ. ഞങ്ങള്‍ പോരാട്ടം തുടരുമെന്നാണ് കനയ്യ പറഞ്ഞത്. കൊല്‍ക്കത്തയിലെ എ.ഐ.എസ്.എഫ് യോഗത്തിലായിരുന്നു കനയ്യയുടെ പ്രസ്താവന. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് പോരാടണമെന്നും കനയ്യ ആവശ്യപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ആര്.എസ്.എസിനെതിരേയും കനയ്യ സംസാരിച്ചു. മോദിയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രപും തമ്മിലുള്ള ഏക വ്യത്യാസം മോദിക്ക് ട്രപിനേക്കോള് വലിപ്പം കുറവാണെന്നതു മാത്രമാണെന്നും കനയ്യ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."