HOME
DETAILS
MAL
ഐ.സി.യുവില്‍ പീഡനം: ഡോക്ടറും സഹായിയും അറസ്റ്റില്‍
backup
September 09 2016 | 19:09 PM
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആശുപത്രി ഐ.സിയുവില്‍ രോഗിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഡോക്ടറും സഹായിയും അറസ്റ്റില്‍. ഡോക്ടര്‍ രാജേഷ് ചൗഹാനും സഹായി ചന്ദ്രകാന്ത് വങ്കാര് എന്നിവരാണ് അറസ്റ്റിലായത്.
അപ്പോളോ ആശുപത്രി ഐ.സി.യുവില്‍ ഡെങ്കിപ്പനി വന്നു ചികിത്സയിലായിരുന്ന യുവതിയെയാണ് ഇരുവരും ബലാത്സംഗം ചെയ്തത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യക്കാരനായ ഡോക്ടര്‍ രാജേഷ് ചൗഹാന് ദീര്‍ഘകാല വിസയിലാണ് അഹമ്മദാബാദില്‍ എത്തിയത്. 21കാരിയായ രോഗിയെ ഡോക്ടറും സഹായിയും രണ്ടു ദിവസങ്ങളിലായി ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. ആശുപത്രിയില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ യുവതി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
യുവതിയുടെ ആരോപണം സത്യമാണെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."