ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വംശജയായ യുവതിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശിനിയും വിദ്യാർഥിനിയുമായ സഹജ റെഡ്ഡി ഉദുമല (24) ആണ് മരിച്ചത്.
അൽബാനിയിലെ താമസസ്ഥലത്തോട് ചേർന്നുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടാവുകയും അത് സഹജ താമസിച്ചിരുന്ന വീട്ടിലേക്ക് പടരുകയുമായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്നതിനാൽ തീ പടർന്നത് സഹജ അറിഞ്ഞില്ലെന്നാണ് പ്രാഥമിക വിവരം.
തെലങ്കാനയിലെ ജങ്കാവ് ജില്ലക്കാരിയായ സഹജ 2021-ലാണ് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്. ഹൈദരാബാദിൽ ടിസിഎസിൽ ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡിയുടെയും പ്രൈമറി സ്‌കൂൾ അധ്യാപികയായ ഗോപുമാരിയ ഷൈലജയുടെയും മൂത്ത മകളാണ് മരിച്ച സഹജ.
സഹജയുടെ വിയോഗത്തിൽ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Sahaja Reddy Udumala, a 24-year-old Indian student from Telangana, died in a devastating house fire in Albany, New York, where she was pursuing her Master's degree. The Indian Consulate in New York has expressed condolences and is assisting her family with repatriation efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."