HOME
DETAILS

താരിഖ് അല്‍ സുവൈദാന്റെ പൗരത്വം റദ്ധാക്കി കുവൈത്ത്; ഒരേസമയം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുകയും 'മോഡറേറ്റ് ഇസ്ലാമിസ്റ്റ്' എന്ന് യു.എസ് വിശേഷിപ്പിക്കുകയും ചെയ്ത സുവൈദാന്‍

  
Web Desk
December 08, 2025 | 4:57 AM

Kuwaiti revoked citizenship of prominent Islamic author Tariq Al-Suwaidan

കുവൈത്ത് സിറ്റി: പ്രമുഖ ഇസ്ലാം മത പണ്ഡിതനും പ്രബോധകനും അവതാരകനും ഗ്രന്ഥകര്‍താവുമായ താരിഖ് മുഹമ്മദ് അല്‍സ്വാലിഹ് അല്‍സുവൈദാന്റെ (Tareq Mohammed Al-Suwaidan: طارق محمد السويدان) പൗരത്വം കുവൈത്ത് റദ്ധാക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസുഫ് അല്‍ സ്വബാഹ് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
തീരുമാനത്തിന് കുവൈത്ത് അമീര്‍ ഷെയ്ഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ സ്വബാഹ് അംഗീകാരം നല്‍കിയതോടെ നടപടി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടാതെ സുവൈദാന്റെ ഭാര്യയും മക്കളും പേരമക്കളും അടക്കമുള്ള 23 ആശ്രിതരുടെ പൗരത്വവും റദ്ദാക്കിയിട്ടുണ്ട്. 
പൗരത്വ ഫയലുകള്‍ അവലോകനം ചെയ്യുന്നതിലും നിയമപരമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ശക്തിപ്പെടുത്തുന്നതിലും രാജ്യം സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ നടപടി ഏത് നിയമ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.  വഞ്ചനയിലൂടെ പൗരത്വത്തിന് അപേക്ഷിക്കുന്ന കേസുകളില്‍ അത് റദ്ദാക്കാന്‍ കുവൈത്ത് നിയമം അനുവദിക്കുന്നുണ്ട്. കൂടാതെ രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ പൊതുതാല്‍പ്പര്യത്തിനോ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുന്നവരുടെ പൗരത്വം റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

2025-12-0810:12:65.suprabhaatham-news.png
 
 

സ്വാധീനം ചെലുത്തിയ മുസ്ലിം നേതാവ്

കുവൈത്തില്‍ ജനിച്ചുവളര്‍ന്ന 72 കാരനായ സുവൈദാന്‍, ഇസ്ലാമിക ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 500 പ്രമുഖ മുസ്ലിംകളുടെ പട്ടികയില്‍ ഒന്നിലധികം തവണ ഉള്‍പ്പെട്ടിട്ടുണ്ട്. സമാധാനത്തിനും പരസ്പര ധാരണയ്ക്കും ആഹ്വാനം ചെയ്ത് ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് ഇസ്ലാമിക പണ്ഡിതന്മാര്‍ എഴുതിയ തുറന്ന കത്തിലെ ഒപ്പുവെച്ചവരില്‍ ഒരാളാണ് അല്‍സുവൈദാന്‍. 
അറിയപ്പെട്ട വ്യവസായികൂടിയായ അദ്ദേഹം വിവിധ അറബ് ടെലിവിഷനുകളിലെ സ്ഥിരം പ്രഭാഷകനും അറിയപ്പെട്ട പ്രബോധകനുമാണ്. യഹൂദര്‍, പടിഞ്ഞാറന്‍ രാഷ്ട്രീയം, ഫലസ്തീന്‍, അറബ് ലോകം, സാമ്പത്തികം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമ്പതിലധികം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.


സുവൈദാന്റെ നിലപാടുകള്‍

യുഎസിന്റെയും പടിഞ്ഞാറിന്റെയും കടുത്ത വിമര്‍ശകനായിരുന്നു സുവൈദാന്‍. ഫലസ്തീനിലെ സായുധ പ്രതിരോധത്തെയും ഹമാസിന്റെ പോരാട്ടത്തെയും അദ്ദേഹം പരസ്യമായി പിന്തുണച്ചു. സായുധ വിപ്ലവത്തിലൂടെ മാത്രമേ ഫലസ്തീന്‍ സ്വതന്ത്രമാകൂവെന്നും രക്തദാനം ചെയ്യാതെ ഒന്നും നേടാന്‍ കഴിയില്ലെന്നും 2000ല്‍ ചിക്കാഗോയില്‍ നടന്ന ഇസ്ലാമിക് അസോസിയേഷന്‍ ഓഫ് ഫലസ്തീന്റെ യോഗത്തില്‍ അല്‍സുവിയാദന്‍ പറഞ്ഞു. ഇതോടെ അദ്ദേഹത്തിന് യുഎസില്‍ സഞ്ചാരം വിലക്കപ്പെട്ടു. ഫലസ്തീന്‍ വിഷയത്തിലെ കടുത്ത നിലപാട് മൂലം വിവിധ രാജ്യങ്ങളില്‍ അദ്ദേഹത്തിന് വിലക്ക് വരികയുണ്ടായി.

നിര്‍ബന്ധിത വിവാഹങ്ങള്‍ ഇസ്ലാമികമല്ലെന്ന് അദ്ദേഹം വിധിക്കുകയുണ്ടായി. ഏകാധിപതിയായ ഹുസ്‌നി മുബാറക്കിനെതിരേ 2013ല്‍ ഈജിപ്തില്‍ നടന്ന പ്രക്ഷോഭത്തെ പിന്തുണ അദ്ദേഹം, ഇഖ്വാനുല്‍ മുസ്ലിമീന്റെ (മുസ്ലിം ബ്രദര്‍ഹുഡ്) അനുഭാവിയായാണ് അറിയപ്പെടുന്നത്. ബ്രദര്‍ഹുഡിന്റെ കുവൈത്ത് ശാഖയുടെ നേതാവായും പ്രവര്‍ത്തിക്കുകയുണ്ടായി. അതേസമയം, 'മിതവാദിയായ ഇസ്ലാമിസ്റ്റ്' എന്നാണ് നേരത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ ഒരു രേഖയില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 2001 സെപ്റ്റംബറില്‍ യു.എസിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേര്‍ക്കുള്ള ആക്രമണത്തെ അപലപിച്ച അദ്ദേഹം, ആക്രമണം നടത്തിയത് ഭീകരവാദികളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവര്‍ അറബ് ലോകത്തിനും ഇസ്ലാമിക ലോകത്തിനും ഇസ്ലാമിനും വളരെ അപകടകാരികളാണും പറഞ്ഞു.

 Kuwait has revoked the citizenship of the prominent Islamic author, speaker and businessman Tareq Al-Suwaidan, according to an official decree published in the Kuwait Al Youm gazette. The decree states that Al Suwaidan’s Kuwaiti nationality, along with that of any dependents who obtained it through him, is to be withdrawn.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍; കേസിന്റെ ഗതി തിരിച്ച രണ്ടുപേര്‍ വിധി കേള്‍ക്കാനില്ല 

Kerala
  •  9 hours ago
No Image

അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നമ്മളെല്ലാവരും അഭിമാനിക്കണം: മുരളി വിജയ്

Cricket
  •  9 hours ago
No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  10 hours ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  10 hours ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  10 hours ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  10 hours ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  10 hours ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  10 hours ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  10 hours ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  10 hours ago

No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  20 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  20 hours ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  21 hours ago
No Image

In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  17 hours ago