HOME
DETAILS

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

  
December 08, 2025 | 7:12 AM

global ai show abu dhabi 2025 kicks off today

അബൂദബി: അബൂദബി കൺവൻഷൻ ആൻഡ് എക്സിബിഷൻ ബ്യൂറോയുമായി സഹകരിച്ച് വി.എ.പി ഗ്രൂപ്പ് രാജ്യാന്തര എ.ഐ ഫ്യൂച്ചറിസ്റ്റുകളുടെ  ആതിഥേയത്വത്തിൽ ഇന്നും നാളെയുമായി അബൂദബിയിൽ ഗ്ലോബൽ എ.ഐ പ്രദർശനം സംഘടിപ്പിക്കുന്നു. ഗൾഫ് സുപ്രഭാതമാണ് മീഡിയ പാർട്ണർ. 

കഴിഞ്ഞ രണ്ട് പതിപ്പുകളുടെയും മികച്ച വിജയത്തെത്തുടർന്നാണ് ടൈംസ് ഓഫ് എ.ഐയുമായി സഹകരിച്ച് പരിപാടി ഒരുക്കുന്നത്. ലോകമെമ്പാടുമുള്ള 5000ത്തിലധികം എ.ഐ ഫ്യൂച്ചറിസ്റ്റുകൾ പങ്കെടുക്കും. 200ലധികം പ്രഭാഷകർ, 150ലധികം സ്പോൺസർമാർ, പ്രദർശകർ, 150ലധികം മാധ്യമ പ്രൊഫഷണലുകൾ എന്നിവരെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ എത്തിക്കുന്ന പ്രോഗ്രാമാകുമിത്.

 ഏറ്റവും പുതിയ എ. ഐ ഇന്നൊവേഷൻസ്, ട്രെൻഡുകൾ, നിക്ഷേപ അവസരങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നതുമാണ് പ്രദർശനം. ഇത്തരമൊരു ഗ്ലോബൽ എ.ഐ ഒരുക്കാനാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത് യു.എ.ഇയുടെ ഹൃദയത്തിലേക്ക് ലോകോത്തര നവീകരണവും ബൗദ്ധിക നിലവാരവും കൊണ്ടുവരാനുള്ള ഞങ്ങളുടെ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു -സംഘാടകർ പറഞ്ഞു. കാനഡയിലെ ആൽബെർട്ട ഗവൺമെന്റിലെ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ മന്ത്രിയായ നേറ്റ് ഗ്ലൂബിഷ്, യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ലോകോത്തരമായ ഈ ഒത്തുചേരൽ ശ്രദ്ധേയമായ ഒന്നായി മാറുമെന്ന് സംഘടകർ അവകാശപ്പെട്ടു.  

എ.ഐ നയരൂപകർത്താക്കൾ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ എന്നിവയ്ക്കുള്ള  തന്ത്രപരമായ കേന്ദ്രമായി ഈ ഷോ വർത്തിക്കുന്നു.

ഈ മാസം12 വരെ ഒരു നിർമിത ബുദ്ധി ഗ്ലോബൽ എ.ഐ വീക്കും ഈ പരിപാടിയിൽ ഉൾപ്പെടുന്നു. ആഗോള ഗവേഷകർ, സ്ഥാപകർ, നിക്ഷേപകർ, പോളിസി മേക്കർമാർ, എന്നിവർ വിവിധ പാനലുകൾക്ക് നേതൃത്വം നൽകുന്നു. ടെക്കി ഷോകേസുകൾ, റൗണ്ട് ടേബിളുകൾ എന്നിവയും ഷോ ഭാഗമായി ഉണ്ടാകും.

The Global AI Show Abu Dhabi, a premier AI conference and exhibition, is underway, bringing together 5,000+ attendees, 200+ speakers, and 300+ companies to explore the latest AI innovations and trends. Organized by VAP Group and powered by Times of AI, the event focuses on "AI 2030: Accelerating Intelligent Futures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോ​ഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Kerala
  •  7 days ago
No Image

ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ

Kerala
  •  7 days ago
No Image

കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം

Kerala
  •  7 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

National
  •  7 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  7 days ago
No Image

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

National
  •  7 days ago
No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  8 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  8 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  8 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  8 days ago