കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ ഒരു ഗൃഹനാഥനെ വെടിയേറ്റ നിലയിൽ മരിച്ചതായി കണ്ടെത്തി. തടവിനാൽ വീട്ടിൽ ലോറൻസ് (56) ആണ് മരിച്ചത്.
ലോറൻസിനെ വീടിന് സമീപത്തുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു നാടൻ തോക്കും പൊലിസ് കണ്ടെടുത്തു.പ്രാഥമിക നിഗമനത്തിൽ, ഇയാൾ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് ഈരാറ്റുപേട്ട പൊലിസ് അറിയിച്ചു.സംഭവത്തിൽ ഈരാറ്റുപേട്ട പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."