HOME
DETAILS

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

  
December 08, 2025 | 11:37 AM

Supreme Court GPF nomination for parents invalid upon marriage

ന്യൂഡൽഹി: ജീവനക്കാരൻ വിവാഹിതനായാലുടൻ മാതാപിതാക്കളുടെ പേരിൽ നൽകിയ ജനറൽ പ്രൊവിഡന്റ് ഫണ്ട് (ജി.പി.എഫ്) നോമിനേഷൻ അസാധുവാകുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജീവനക്കാരൻ മരിച്ചാൽ ജി.പി.എഫ് തുക ഭാര്യക്കും മാതാപിതാക്കൾക്കും തുല്യമായി ലഭിക്കുമെന്നും ജസ്റ്റിസ് സഞ്ജയ് കരോൾ, എൻ. കോട്ടിശ്വർ സിങ് എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് അറിയിച്ചു. 

മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യക്കും മാതാവിനുമിടയിൽ തുല്യമായി ജി.പി.എഫ് തുക വിതരണം ചെയ്യണമെന്ന സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രിംകോടതി പുനഃസ്ഥാപിച്ചു. ഉദ്യോഗസ്ഥൻ വിവാഹം കഴിച്ചതോടെ മാതാവിന് നൽകിയ മുൻ നോമിനേഷൻ സ്വയം അസാധുവാകും ബെഞ്ച് വ്യക്തമാക്കി.

നോമിനേഷൻ എന്നത് ജി.പി.എഫ് തുകയിലെ അവകാശത്തിൽ മുൻഗണന നൽകുന്ന രേഖയല്ലെന്നും, ഭാര്യയ്ക്കുമപ്പുറം മാതാവിന് മുൻതൂക്കം അവകാശപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. 1960ലെ ജി.പി.എഫ് (സെൻട്രൽ സർവീസ്) ചട്ടത്തിലെ റൂൾ 33 പ്രകാരം കുടുംബം രൂപപ്പെട്ടാൽ മുൻ നോമിനേഷൻ അസാധുവാകുകയും അർഹരായ കുടുംബാംഗങ്ങൾക്കിടയിൽ തുല്യമായി തുക വിഭജിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിരോധ വകുപ്പിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥൻ 2000ൽ ജി.പി.എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ മാതാവിനെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്സിന്നാധാരം. ജീവനക്കാരൻ 2003ൽ വിവാഹിതനായ ശേഷം മറ്റ് നോമിനേഷൻ ഭാര്യയുടെ അനുകൂല്യത്തിനായി പുതുക്കിയെങ്കിലും ജി.പി.എഫ് നോമിനേഷൻ പുതുക്കിയില്ല. 2021ൽ ഇയാൾ മരിച്ചു. ഇതോടെ മറ്റു സേവന ആനുകൂല്യങ്ങൾ ഭാര്യക്ക് ലഭിച്ചെങ്കിലും പഴയ നോമിനേഷൻ പരിഗണിച്ച് ജി.പി.എഫ് തുക നൽകാൻ വകുപ്പ് വിസമ്മതിച്ചു. 

ഇതോടെ ഭാര്യ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രൈബൂണൽ ഭാര്യക്ക് അനുകൂലമായി നിലപാടെടുത്തു. എന്നാൽ മാതാവിന്റെ ഹരജിയിൽ ഹൈക്കോടതി ട്രൈബൂണൽ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ ഭാര്യ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

The Supreme Court of India recently ruled that a General Provident Fund (GPF) nomination made by a government employee in favor of a parent automatically becomes invalid when the employee gets married and thus "acquires a family. The ruling came in a dispute between the wife and mother of a deceased employee who had nominated his mother for his GPF before marriage but failed to change it after getting married.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago