വിവാഹ രജിസ്‌ട്രേഷന്‍; ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്നു
വല്ലപ്പുഴ: വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിയമങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാനോ പഠിക്കാനോ ശ്രമിക്കാതെ ചില പഞ്ചായത്തുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനങ്ങളെ വട്ടംകറക്കുന്നതായി പരാതി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വരന് ഇരുപത്തിഒന്നും വധുവിന് പതിനെട്ടും വയസ്സാവണമെന്ന പുതിയ നിയമത്തിന്റെ പിന്‍ബലത്തിലാണ് ഈ നിയമം വരുന്ധതിന്ന് മുന്‍പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് സാധാരണക്കാരെ വട്ടം കറക്കുന്നത്.
2013 ജൂണ്‍ 27 ന് മുന്‍പ് നടന്ന വിവാഹങ്ങളില്‍ രജിസ്‌ട്രേഷന് ഇരുപത്തിയൊന്നും പതിനെട്ടും മാനദണ്ഡമാക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും പല ഉദ്യോഗസ്ഥരും ഈ ഉത്തരവ് അറിയില്ല.
ഷൊര്‍ണൂര്‍ മണ്ഡലത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ഒരു ഗ്രാമപഞ്ചായത്തില്‍ നൂറോളം അപേക്ഷകളാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്.
2008 ല്‍ നടന്ന വിവാഹങ്ങളടക്കം ഈ അപേക്ഷകളിലുണ്ട്. ബാലവകാശ നിയമത്തിന്റെ പിന്‍ബലത്തിലാണ് പല അപേക്ഷകളും ചുവപ്പ് നാടയില്‍ കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."