ആദിവാസി സ്ത്രീയുടെ ദൂരൂഹ മരണം; ഭര്‍ത്താവ് അറസ്റ്റില്‍ ഒന്നര വര്‍ഷമായി ഇരുവരും വേറെ താമസിക്കുകയായിരുന്നു
കൊല്ലങ്കോട്: മുതലമട മേലേ കുണ്ടല കുളമ്പ് ആദിവാസി കോളനിയിലെ ഭര്‍തൃമതിയായ ശെല്‍വിയുടെ ദുരൂഹ മരണവുമായി ഭര്‍ത്താവ് മാരിയപ്പന്‍ 36 കൊല്ലങ്കോട് പൊലിസ് അറസ്റ്റു ചെയ്തു. ഇവരുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനെ കാരണമായി തീര്‍ന്നതെന്ന് പൊലിസ് പറഞ്ഞു.
ആദിവാസി വിഭാഗത്തിലെ മലസര്‍ വിഭാഗത്തിലെ ഇവര്‍ ചെറുപ്രായത്തില്‍ തന്നെ വിവാഹിതരായി ഇവര്‍ക്ക് മൂന്ന് മക്കളും ഉണ്ട്. ഒന്നര വര്‍ഷമായി ഇരുവരും വേറെ താമസിക്കുകയായിരുന്നു.
നാലാം തിയ്യതി ഞായറാഴ്ച വീട്ടില്‍ നിന്നു റസൂലിന്റെ വീട്ടില്‍ പണിക്ക് പോകുന്നതിനിടെയാണ് ശെല്‍വിയെ മാരിയപ്പന്‍ തടഞ്ഞു നിര്‍ത്തി തോര്‍ത്തിനുളളില്‍ സൈക്കിള്‍ ബ്രേയ്ക്ക് കേബിള്‍ തുരുകി കഴുത്തിലിട്ടു മുറുക്കി കൊലപ്പെടുത്തിയതായിരുന്നെന്ന് പൊലിസ് അന്വേഷണത്തില്‍ പറയുന്നത്.
നാലോളം വ്യക്തികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൃത്യം നടത്തിയ ആളെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ എട്ടിനു എട്ടരക്കും ഇടയ്ക്കയാണ് കൊലപാതകം നടത്തിയതായി മൊഴി നല്‍കിയിരിക്കുന്നത്. ശെല്‍വിയുടെ അച്ഛന്‍ പീച്ചന്‍ ആടുമേയ്ക്കുന്നതിനിടെയാണ് ദുഗന്ധം വമിക്കണമൃതശരീരം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം തന്നെ ആലത്തൂര്‍ ഡിവൈ.എസ്.പി മുഹമ്മദ് ഖാസിം ജില്ലയിലെ പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥര്‍ കൊല്ലങ്കോട് പൊലിസ് ചേര്‍ന്ന് അന്യോക്ഷണം കാര്യക്ഷമമായി നടത്തിയിരുന്നു.
വ്യാഴ്ച്ച രാത്രി എസ് പി ഡോ: ശ്രീനിവാസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച വരെ കേസന്വേഷണവുമായി കൊല്ലങ്കോട് ക്യാംപ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ മാരിയപ്പനെ തെളിവെടുപ്പിനായി സംഭവസ്ഥലത്തേക്ക് കൊണ്ടുപോയി. കൃത്യം നടത്തിയ ശേഷം പാറക്കഷണത്തിനിടയില്‍ ഒളിപ്പിച്ച് വെച്ച തൊണ്ടികള്‍ പൊലിസ് കണ്ടെടുത്തു. ഇന്ന് കോടതിയില്‍ ഹാജറാക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."