HOME
DETAILS

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

  
Web Desk
December 09, 2025 | 7:03 AM

r sreelekha survey post controversy election commission to act as viral post deleted amid kerala polls

തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ 'പ്രീ-പോൾ സർവേ' പോസ്റ്റ്‌ വലിയ വിവാദത്തിലേക്ക്. പോസ്റ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സൈബർ പൊലിസിന് റിപ്പോർട്ട് നൽകിയെന്നും, പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷൻ അറിയിച്ചു.

 വിവാദവും ചട്ടലംഘനവും

വിവാദമായതോടെ ആർ. ശ്രീലേഖ ഉടൻതന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തു.തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം ലഭിക്കുമെന്ന സർവേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്.സി ഫോർ സർവേ പ്രീ-പോൾ ഫലം എന്ന പേരിലാണ് വോട്ടെടുപ്പ് ദിവസം രാവിലെ ഈ പോസ്റ്റർ പങ്കുവെച്ചത്.തെരഞ്ഞെടുപ്പ് ദിവസം പ്രീ-പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശം.നേരത്തെ, പ്രചാരണ ബോർഡുകളിൽ 'ഐപിഎസ്' എന്ന് ഉപയോഗിച്ചതിനെതിരെയും ശ്രീലേഖക്കെതിരെ പരാതി ഉയർന്നിരുന്നു.

 മന്ത്രി ശിവൻകുട്ടിയുടെ വിമർശനം

സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.ആർ. ശ്രീലേഖ പ്രീ-പോൾ സർവേ ഫലം പങ്കുവെച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മന്ത്രി ആരോപിച്ചു."ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു," എന്നും അദ്ദേഹം പറഞ്ഞു.60 സീറ്റ് വരെ ബിജെപി പിടിക്കുമെന്ന ശ്രീലേഖയുടെ പ്രവചനം രാഷ്ട്രീയ അജ്ഞതയാണ്.കഴിഞ്ഞ തവണ യുഡിഎഫ് - ബിജെപി വോട്ടുകച്ചവടം നടന്നു, ഇത്തവണയും യുഡിഎഫ് രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും എൽഡിഎഫിന്റെ ജയസാധ്യതയെ ബാധിക്കില്ലെന്നും കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  2 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  3 hours ago
No Image

'കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പം'; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി, പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

Kerala
  •  3 hours ago
No Image

തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമകളുടെ ഉത്തരവാദിത്തം; ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  3 hours ago
No Image

ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചു; വിമർശനവുമായി മന്ത്രി ശിവൻകുട്ടി, കാരണം വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവേ ഫലം പങ്കുവച്ചത്

Kerala
  •  3 hours ago
No Image

എല്‍കെജി ക്ലാസുകള്‍ ആരംഭിക്കാന്‍ 20 കുട്ടികള്‍ നിര്‍ബന്ധം

National
  •  3 hours ago
No Image

ഒമാനില്‍ മത്സ്യബന്ധനം ശക്തിപ്പെടുത്താന്‍ സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനം ആരംഭിച്ച് മന്ത്രാലയം        

oman
  •  3 hours ago
No Image

അവധിക്കാലത്ത് കുതിരയോട്ടം പഠിക്കാം: യുവജനങ്ങൾക്ക് വിനോദവും വിജ്ഞാനവും നൽകി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

പാകിസ്താനിൽ ഗൂഗിൾ സെർച്ച് ചാർട്ട് കീഴടക്കി ഇന്ത്യൻ 'വെടിക്കെട്ട്' ഓപ്പണർ; 2025-ൽ പാകിസ്ഥാനിൽ ഗൂഗിളിൽ ഏറ്റവും തിരയപ്പെട്ട കായികതാരം

Cricket
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ആകെ പോളിങ് 22.92%, കൂടുതല്‍ ആലപ്പുഴയില്‍

Kerala
  •  4 hours ago