കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
ബി.എ, ബി.കോം,ബി.എ അഫ്‌സലുല്‍-ഉലമ, ബി.ബി.എ (2017-19) (2016-17 അഡ്മിഷന്‍) - പ്രൈവറ്റ് രജിസ്‌ട്രേഷന്‍, ബി.എ, ബി.കോം, ബി.എ അഫ്‌സല്‍ ഉല്‍-ഉലമ, ബി.ബി.എ എന്നീ വാര്‍ഷിക കോഴ്‌സുകള്‍ക്ക് പ്രൈവറ്റായി ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്യാം. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും. വെബ്‌സൈറ്റില്‍ ഈ മാസം ഒന്‍പത് മുതല്‍ ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്യാം.
ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടിനോടൊപ്പം മെട്രിക്കുലേഷന്‍ ഫോം, എലിജിബിലിറ്റി ഫോം, റെക്കഗ്നിഷന്‍ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ചെലാന്‍ രസീതും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം തപാല്‍ വഴിയോ നേരിട്ടോ (ഡെപ്യൂട്ടി രജിസ്ട്രാര്‍, എക്‌സാമിനേഷന്‍സ്, കേരള സര്‍വകലാശാല, തിരുവനന്തപുരം - 34) സര്‍വകലാശാല ഓഫിസില്‍ സമര്‍പ്പിക്കണം. രണ്ടും മൂന്നും വര്‍ഷം, മൂന്നാം വര്‍ഷം ഓപ്ഷണല്‍ ചെയ്ഞ്ച്, അഡീഷണല്‍ ഡിഗ്രി, അഡീഷണല്‍ ലാംഗ്വേജ് ചെയ്ഞ്ച് മുതലായവ ഓഫ്‌ലൈനായി അപേക്ഷിക്കണം.
അപേക്ഷകള്‍ പിഴകൂടാതെ 01.10.2016 വരെയും 100 രൂപ പിഴയോടുകൂടി 21.10.2016 വരെയും, 500 രൂപ പിഴയോടുകൂടി 31.10.2016 വരെയും, 1000 രൂപ പിഴയോടുകൂടി 05.11.2016 വരെയും സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല അന്വേഷണ വിഭാഗം, യൂനിവേഴ്‌സിറ്റി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സെക്ഷന്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം
സര്‍വകലാശാലയില്‍ നിന്ന് ജൂണ്‍ 30 വരെ ഡിഗ്രി, പി.ജി പരീക്ഷകള്‍ വിജയിച്ച് ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് യോഗ്യത നേടിയ വിദ്യാര്‍ഥികളില്‍ ഇനിയും ബിരുദ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാത്തവര്‍ ഉടനെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം സര്‍വകലാശാല ഓഫിസില്‍ നിന്നും നേരിട്ടോ വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷയോടൊപ്പം ഫീസ് അടച്ചതിന്റെ അസ്സല്‍ രസീത് അല്ലെങ്കില്‍ ഫിനാന്‍സ് ഓഫിസറുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റും മാര്‍ക്ക് ലിസ്റ്റുകളുടേയും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെയും (പ്രീഡിഗ്രിയര്‍ സെക്കന്‍ഡറി ബിരുദം) പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 26-നകം അപേക്ഷ സമര്‍പ്പിക്കണം.
എം.എ പൊളിറ്റിക്കല്‍
സയന്‍സ് വൈവ
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ അതത് കോളജുകളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് മണിവരെ നടത്തും.
ഗ്രഹങ്ങളെ കാണുവാന്‍ പ്രത്യേക സൗകര്യം
വാനനിരീക്ഷണ കേന്ദ്രത്തില്‍ ഗ്രഹങ്ങളെ കാണുവാന്‍ സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ വൈകുന്നേരം 6.30 മുതല്‍ ഒമ്പത് മണി വരെ പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പ്രവേശനം പാസ് മുഖേനയായിരിക്കും. ഫോണ്‍. 0471-2303732.
ബി.എസ്.സി പ്രാക്ടിക്കല്‍
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ബയോകെമിസ്ട്രിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബി.എസ്‌സി ബയോടെക്‌നോളജി (മള്‍ട്ടി മേജര്‍) പരീക്ഷകളുടേയും ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) പരീക്ഷയുടേയും കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 22 മുതല്‍ നടത്തും.
അപേക്ഷ ക്ഷണിച്ചു
കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ കരാറാടിസ്ഥാനത്തില്‍ ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 26 വൈകുന്നേരം അഞ്ചു മണി വരെ.
ബി.ടെക് ഫലം
ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌റ്റോബര്‍ അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തിന് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന കരട് മാര്‍ക്ക് ലിസ്റ്റ് ഉപയോഗിക്കാം.
ബി.എസ്.സി പ്രാക്ടിക്കല്‍
ഓഗസ്റ്റില്‍ നടത്തിയ നാല്, രണ്ട് സെമസ്റ്റര്‍ ബി.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷകളുടെ പ്രായോഗിക പരീക്ഷ യഥാക്രമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 14 വരെയും ഒക്‌ടോബര്‍ 17 മുതല്‍ 24 വരെയും നടത്തും.
ബി.കോം ലാബ് പരീക്ഷ
ജൂലൈയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് നാലാം സെമസ്റ്റര്‍ ബി.കോം കൊമേഴ്‌സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (138-2 (ബി)) പരീക്ഷയുടെ ലാബ് സെപ്റ്റംബര്‍ 22, 23, 26 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ നടത്തും.
ബി.എസ്.ഡബ്ല്യു വൈവ
ജൂണ്‍-ഓഗസ്റ്റില്‍ നടത്തിയ രണ്ട്, നാല് സെമസ്റ്റര്‍ ബി.എസ്.ഡബ്ല്യു പരീക്ഷകളുടെ വൈവ യഥാക്രമം സെപ്റ്റംബര്‍ 28, 29 തീയതികളില്‍ മണക്കാട് നാഷണല്‍ കോളജില്‍ നടത്തും.
എം.എസ്.സി
ഇന്റേണല്‍ മാര്‍ക്ക്
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (2014-16 ബാച്ച്) ഇന്റേണല്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചു. പരാതികള്‍ സെപ്റ്റംബര്‍ 26-നകം കോ-ഓര്‍ഡിനേറ്ററെ അറിയിക്കണം. ഫോണ്‍. 0471-2386126, 2300137.
എം.ബി.എ ഫലം
ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ (ഈവനിങ് - 2008 സ്‌കീം) റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും.
ബി.ടെക് ഫലം
2015 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്ട് ടൈം-റീസ്ട്രക്‌ച്ചേര്‍ഡ്-2013 സ്‌കീം (റഗുലര്‍) പരീക്ഷകളുടെയും ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്ട് ടൈം-റീ സ്ട്രക്‌ച്ചേര്‍ഡ് - 2013 സ്‌കീം-സപ്ലിമെന്ററി) പരീക്ഷകളുടേയും ഫലം വെബ്‌സൈറ്റില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."