വ്യോമസേനയില്‍ എയര്‍മാനാകാം
വ്യോമസേനയില്‍ എയര്‍മാനാകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഗ്രൂപ് എക്സ് (ടെക്നിക്കല്‍), ഗ്രൂപ് വൈ (ഓട്ടോമൊബൈല്‍ ടെക്നീഷ്യന്, ജി.ടി.ഐ, ഐ.എ.എഫ് (എസ്) ആന്‍ഡ് മുസീഷ്യന്‍ ഒഴികെ) തസ്തികകളിലാണ് ഒഴിവുകള്‍. അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവര്‍ 1997 ജൂലൈ ഏഴിനും 2000 ഡിസംബര്‍ 20നുമിടയില്‍ ജനിച്ചവരായിരിക്കണം. ഗ്രൂപ്പ് എക്സ് (ടെക്നിക്കല്‍) വിഭാഗത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവ ഒരു വിഷയമായി പ്ലസ്ടു. പ്ലസ്ടുവിന് തത്തുല്യമായ ടെക്നിക്കല്‍ യോഗ്യത എന്നിവയാണ് യോഗ്യത. ഗ്രൂപ് വൈ (നോണ്‍ ടെക്നിക്കല്‍) വിഭാഗത്തില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു. പത്താം ക്ലാസിലും പ്ലസ് ടുവിനും ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്ക് എന്നിവ നേടിയിരിക്കണം.
ശാരീരിക യോഗ്യത: 152.5 സെന്റീമീറ്റര്‍ ഉയരം, നെഞ്ചളവ് അഞ്ച് സെന്റീമീറ്റര്‍ വികസിപ്പിക്കാന്‍ കഴിയണം, ഉയരത്തിന് ആനുപാതികമായ തൂക്കം.
ശമ്പളം: പരിശീലന കാലയളവില്‍ 11,400 രൂപ. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രൂപ് (എക്സ്) ടെക്നിക്കല്‍, ഗ്രൂപ് (വൈ) നോണ്‍ ടെക്നിക്കല്‍ തസ്തികയിലുള്ള ശമ്പളവും ഗ്രേഡ് പേയും ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, അഭിമുഖം, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം:
airmenselection.gov.in എന്ന വെബ്്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 29
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."