നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയടക്കം ആറ് പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി നാളെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മലയാള സിനിമാരംഗത്ത് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി പറയുന്നത്. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളായ പൾസർ സുനി (സുനിൽ എൻ.എസ്.), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം (വടിവാൾ സലീം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കോടതി ജഡ്‌ജി ഹണി എം. വർഗീസാണ് വിധി പറഞ്ഞത്.
പ്രോസിക്യൂഷൻ്റെ ആവശ്യം
ഇത് സമൂഹത്തിന് ഒരു പാഠമാകേണ്ട കേസാണെന്നും, കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.
തെളിഞ്ഞ കുറ്റങ്ങൾ
പ്രതികൾക്കെതിരെ ചുമത്തിയ കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, പ്രതികളെ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീകുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എന്നാൽ, കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
2017 ഫെബ്രുവരി 17 നാണ് കേരളത്തെ നടുക്കിയ ആക്രമണം യുവനടിക്കുനേരെ നടക്കുന്നത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ അത്താണിക്കു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് കേസ്.
The Ernakulam Principal Sessions Court will announce the sentencing for the six convicted accused in the 2017 actress abduction and assault case tomorrow. The court had acquitted actor Dileep, while finding six others guilty of kidnapping and sexually assaulting the actress.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."