HOME
DETAILS

ഇനി വളയം മാത്രമല്ല, മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന 'ഗാനവണ്ടി' ട്രൂപ്പ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

  
December 11, 2025 | 6:12 AM

KSRTC Employees and Families to Debut Gaanavandi Music Troupe Today

 

തിരുവനന്തപുരം:  കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇനി വളയം മാത്രമല്ല പിടിക്കുക, മൈക്കും പിടിക്കും. ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന്് അരങ്ങേറ്റം കുറിക്കും.

18 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഗീത സംഘം തലസ്ഥാന നഗരത്തിനോട് ചേര്‍ന്നുള്ള ഉച്ചക്കട ശ്രീ ദുര്‍ഗ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് ആദ്യമായി ഗാനമേള അവതരിപ്പിക്കുക. ജീവനക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട വിരസത ഒഴിവാക്കാനും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കോര്‍പ്പറേഷന് അധിക വരുമാനം നേടിക്കൊടുക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാല, വൈക്കം, എടപ്പാള്‍ തുടങ്ങിയ ഡിപ്പോകളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവരെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്ത് കൊണ്ടാണ് പുതിയ ട്രൂപ്പിന് രൂപം നല്‍കിയത്.

ഓഡിഷനുകളുടെ അടിസ്ഥാനത്തില്‍ ട്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്ന് തലസ്ഥാന നഗരിയില്‍ പാട്ടിന്റെ പൂനിലാവും തെളിയിക്കും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിക്കിടെ ജനങ്ങളെ ചിരിപ്പിക്കാന്‍ മിമിക്രിയിലും ജീവനക്കാര്‍ ഒരു കൈ നോക്കുന്നുണ്ട്.

ഇടുക്കിയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ദേവദാസിന്റെ മകളും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുമായ നീലാംബരി അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ പ്രകടനത്തോടെയാണ് ഷോയുടെ ആരംഭം. അരങ്ങേറ്റം കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് കെഎസ്ആര്‍ടിസിയുടെ ചീഫ് ലോ ഓഫീസറും കള്‍ച്ചറല്‍ കോര്‍ഡിനേറ്ററുമായ പി.എന്‍ ഹെന പറയുന്നു.

'ഇതിന്റെ വിജയം ട്രൂപ്പിനെ കൂടുതല്‍ രൂപപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും. കലയോടുള്ള അഭിനിവേശത്തില്‍ സന്നദ്ധസേവനം നടത്താന്‍ തയ്യാറായ ഒരു കൂട്ടം ജീവനക്കാര്‍ സോണുകളിലുടനീളം ഞങ്ങളുടെ പക്കലുണ്ട്, അവരുടെ കഴിവുകള്‍ പ്രോഗ്രാം ലൊക്കേഷനുകളെ അടിസ്ഥാനമാക്കി പ്രയോജനപ്പെടുത്തും'- അവര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം ഇതുവരെ ട്രൂപ്പ് ആറ് ബുക്കിങ് നേടിയിട്ടുണ്ട്.

 

കോര്‍പ്പറേഷന്‍ ജീവനക്കാരുടെ പാട്ടിലുള്ള കഴിവ് മുതലെടുക്കാന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ആശയപ്രകാരമാണ് പ്രഫഷണല്‍ ഗാനമേള ട്രൂപ്പിന് രൂപം നല്‍കിയത്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ജീവനക്കാരോട് ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും അന്തിമ പട്ടികയിലുള്ളവര്‍ക്ക് വിവിധ ഡിപ്പോകളില്‍ പരിശീലനം നല്‍കുകയും ചെയ്തു.

ആദ്യ ഷോയുടെ പ്രതിഫലം കെഎസ്ആര്‍ടിസി ഇതുവരെ തീരുമാനിച്ചിട്ടില്ല. 'ഭാവിയില്‍, സാംസ്‌കാരിക സമിതി ഫീസ് തീരുമാനിക്കും. വരുമാനം കെഎസ്ആര്‍ടിസിക്ക് പോകും. ഞങ്ങള്‍ക്ക് ഇതിനകം സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചു, ട്രൂപ്പ് വഴി ലാഭം ഉണ്ടാക്കാന്‍ പോകുകയാണ്'- ഹെന കൂട്ടിച്ചേര്‍ത്തു.

 

Kerala State Road Transport Corporation (KSRTC) has launched a professional music troupe named ‘Gaanavandi’, featuring employees and their family members. The 18-member troupe will debut today at the Shri Durga Shri Dharmashastha Temple in Thiruvananthapuram. The initiative aims to reduce monotony in employees’ work life and generate additional income for the corporation. Members, including drivers, conductors, and mechanics from depots across Thiruvananthapuram, Kollam, Kottayam, Palai, Vaikom, and Ettappally, were selected through auditions. The two-hour performance will feature classical music, mimicry, and entertainment acts for the public, starting with a classical performance by Neelambari, daughter of KSRTC conductor Devadas from Idukki. P.N. Hen, Chief Law Officer and Cultural Coordinator, described the debut as a significant milestone for KSRTC.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോയ്ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ; യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചറും

National
  •  8 hours ago
No Image

'ഇനി പാലക്കാട്ട് തന്നെ തുടരും'; രാഹുല്‍ എംഎല്‍എ ഓഫീസില്‍

Kerala
  •  8 hours ago
No Image

യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?

uae
  •  8 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം പരീക്ഷാ തീയതികളിൽ മാറ്റം; സ്കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി

Kerala
  •  8 hours ago
No Image

ലഹരി ഉപയോഗിച്ച ശേഷം അമ്മയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; നിര്‍ണ്ണായക ഇടപെടലുമായി ഷാര്‍ജ പൊലിസ്‌

uae
  •  8 hours ago
No Image

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

National
  •  8 hours ago
No Image

നാടുകടത്തലും ജയിൽ ശിക്ഷയും ലഭിക്കാവുന്ന യുഎഇയിലെ 7 വിസ ലംഘനങ്ങൾ | uae visa violations

uae
  •  9 hours ago
No Image

ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി സഊദി-​ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ

Saudi-arabia
  •  9 hours ago
No Image

അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെഡറേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി ബിയന്നേലിയിൽ യുവ വിഭാഗത്തിൽ ഫോട്ടോഗ്രഫി ലോകകപ്പ് നേടി ഒമാൻ

oman
  •  9 hours ago
No Image

ഒടുവില്‍ ആശ്വാസം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

National
  •  9 hours ago