HOME
DETAILS

 111ാം വയസിലും വോട്ടു ചെയ്തു തൃശൂരിന്റെ 'അമ്മ മുത്തശ്ശി' ജാനകി

  
December 11, 2025 | 9:19 AM

111-Year-Old Janaki Casts Her Vote Again in Thrissur

 


തൃശൂര്‍: ജാനകിയമ്മ ഇക്കുറിയും വോട്ട് ചെയ്തു. തൃശൂര്‍ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ആയ ജാനകി ഇക്കുറിയും പതിവു തെറ്റിച്ചില്ല. 111ാം വയസിലും ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വോട്ട് ചെയ്യാന്‍ അവരെത്തി. പുത്തൂര്‍ പഞ്ചായത്തിലെ, ചോച്ചേരിക്കുന്ന് വാര്‍ഡ് 12ലെ വോട്ടറാണ് ജാനകി.

അഞ്ചു തലമുറയെ കണ്ട ഈ മുത്തശ്ശി ഒരു വോട്ടും ഇതുവരെയും നഷ്ടപ്പെടുത്തിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. വോട്ടു ചെയ്തു തുടങ്ങിയ കാലം മുതല്‍ ഇന്ന് വരെയും അമ്മ എത്താതിരുന്നിട്ടില്ലെന്ന് മക്കളും സാക്ഷ്യപ്പെടുത്തുന്നു. കേള്‍വി ശക്തി കുറവാണെങ്കിലും അപാരമായ ഓര്‍മ ശക്തിയാണ് ഈ മുത്തശ്ശിക്ക്.

ഓരോ കാലഘട്ടത്തിലേയും വോട്ടിങ് അനുഭവങ്ങള്‍ ഇവര്‍ ഓര്‍ത്ത് വയ്ക്കാറുണ്ട്. ഏഴു മക്കളുള്ള മുത്തശ്ശിയുടെ നാലു മക്കളാണ് ഇപ്പോള്‍ ഉള്ളത്. ഇടതുപക്ഷ കുടുംബമാണ് തങ്ങളുടേതെന്നാണ് മക്കളുടെ അവകാശവാദം. ഏതാനും ദിവസം മുന്‍പ് മന്ത്രി കെ രാജന്‍ എത്തി മുത്തശ്ശിയെ ആദരിക്കുകയും ചെയ്തിരുന്നു. ജീവിതത്തില്‍ ഇന്നേവരെ ആശുപത്രിയില്‍ കിടന്നിട്ടില്ലാത്ത മുത്തശ്ശിക്ക് സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പരസഹായവും വേണ്ട. ഇപ്പോള്‍ നടക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല.

 

Janaki, the oldest voter in Thrissur district at 111 years old, once again exercised her voting right without fail. A resident of Ward 12 in Chochcherikkunnu, Puthoor panchayat, she has never missed a single election, according to her family. Despite reduced hearing, she has remarkable memory and recalls voting experiences from different eras. Having witnessed five generations, she now lives with four of her seven children, who describe their family as left-leaning. Recently, Minister K. Rajan visited to honor her. Apart from slight difficulty walking, Janaki remains healthy and has never been hospitalized, continuing to manage her daily activities independently.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു

Football
  •  8 hours ago
No Image

30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

uae
  •  9 hours ago
No Image

ഇൻഡിഗോയ്ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ; യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചറും

National
  •  9 hours ago
No Image

'ഇനി പാലക്കാട്ട് തന്നെ തുടരും'; രാഹുല്‍ എംഎല്‍എ ഓഫീസില്‍

Kerala
  •  9 hours ago
No Image

യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?

uae
  •  9 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം പരീക്ഷാ തീയതികളിൽ മാറ്റം; സ്കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി

Kerala
  •  9 hours ago
No Image

ലഹരി ഉപയോഗിച്ച ശേഷം അമ്മയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; നിര്‍ണ്ണായക ഇടപെടലുമായി ഷാര്‍ജ പൊലിസ്‌

uae
  •  9 hours ago
No Image

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

National
  •  10 hours ago
No Image

നാടുകടത്തലും ജയിൽ ശിക്ഷയും ലഭിക്കാവുന്ന യുഎഇയിലെ 7 വിസ ലംഘനങ്ങൾ | uae visa violations

uae
  •  10 hours ago
No Image

ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി സഊദി-​ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ

Saudi-arabia
  •  10 hours ago