HOME
DETAILS

മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരായ നിയമങ്ങൾ കർശനമാക്കി യുഎഇ; നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്ക് കനത്ത ശിക്ഷ

  
Web Desk
December 11, 2025 | 2:31 PM

uae toughens drug laws with strict penalties for violators including doctors

അബൂദബി: മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിനായി ഫെഡറൽ ഡിക്രി-നിയമത്തിൽ ഭേദഗതി വരുത്തി നിയമങ്ങൾ കർശനമാക്കി യുഎഇ. മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്മാരെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ഉടൻ നാടുകടത്തും. ഇതാണ് നിയമങ്ങളിലെ പ്രാധാന മാറ്റം.

സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനുമുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഭേദഗതികൾ.

മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും സംബന്ധിച്ച് ഗുരുതരമായ ലംഘനങ്ങൾ നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് കടുത്ത ശിക്ഷകളാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. സാധുവായ കുറിപ്പടിയില്ലാതെ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നവർക്ക് അഞ്ച് വർഷത്തിൽ കുറയാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും. ഈ പ്രവൃത്തി മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കുറ്റമായി കണക്കാക്കും.

ലൈസൻസില്ലാതെയോ, മതിയായ മെഡിക്കൽ കാരണമില്ലാതെയോ, അനുവദനീയമായ പരിധി ലംഘിച്ചോ മയക്കുമരുന്നിന് കുറിപ്പടി നൽകുന്ന ഡോക്ടർമാർക്കും അഞ്ച് വർഷത്തിൽ കുറയാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.

മയക്കുമരുന്ന് നിയന്ത്രണ കാര്യങ്ങളിൽ കൂടുതൽ വ്യക്തത നൽകുന്നതിനായി ചില സർക്കാർ സ്ഥാപനങ്ങളുടെ പരാമർശങ്ങൾ നിയമത്തിൽ മാറ്റി സ്ഥാപിച്ചു.

ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് പകരം ഇനി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് എന്ന അതോറിറ്റിയായിരിക്കും മരുന്നുകളുടെ നിയന്ത്രണം നിർവഹിക്കുക. ആഭ്യന്തര മന്ത്രാലയത്തിന് പകരം നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റിയായിരിക്കും ഇനിമുതൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്ക് നേതൃത്വം നൽകുക.

മയക്കുമരുന്നിന് അടിമകളായ വ്യക്തികൾക്ക് ചികിത്സ നൽകാനും പുനരധിവാസം ഉറപ്പാക്കാനും വേണ്ടി പ്രത്യേക യൂണിറ്റുകൾ സ്ഥാപിക്കാൻ പുതിയ നിയമം ആരോഗ്യ സ്ഥാപനങ്ങളെ അനുവദിക്കുന്നു. ഇതിനായുള്ള വിശദമായ നിയമങ്ങൾ യുഎഇ കാബിനറ്റ് ഉടൻ പുറത്തിറക്കും.

മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട എല്ലാ വിദേശ പൗരന്മാരെയും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ഉടൻ നാടുകടത്തണമെന്ന് നിയമത്തിൽ അനുശാസിക്കുന്നു. എന്നാൽ രണ്ട് സാഹചര്യങ്ങളിൽ കോടതിക്ക് ഇതിൽ ഇളവ് നൽകാൻ സാധിക്കും:

1.  കുറ്റകൃത്യം ചെയ്യുന്ന സമയത്ത് വ്യക്തി ഒരു യുഎഇ പൗരന്റെ പങ്കാളിയോ അടുത്ത ബന്ധുവോ ആണെങ്കിൽ.

2.  നാടുകടത്തുന്നത് യുഎഇയിൽ താമസിക്കുന്ന കുടുംബത്തിൻ്റെ നിലനിൽപ്പിന് ഗുരുതരമായ ദോഷം വരുത്തുമെന്ന് കോടതിക്ക് ബോധ്യമായാൽ.

uae strengthens drug-related laws, imposing severe penalties for violations, including for doctors involved in illegal drug use or distribution

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  17 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  17 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  17 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  17 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  17 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  17 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  17 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  17 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  17 days ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  17 days ago