ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
മണ്ണുത്തി: കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഓണച്ചന്ത കെ.രാജന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ്ചാന്‍സലര്‍ ഡോ.പി രാജേന്ദ്രന് ആദ്യവില്പന നടത്തി. വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ.എസ് എസ്റ്റലീറ്റ, രജിസ്ട്രാര്‍ ഡോ.കെ അരവിന്ദാക്ഷന്, കാര്‍ഷിക വിജ്ഞാന കേന്ദ്രം മേധാവി ഡോ. ശ്രീവല്സന്.ജെ.മേനോന് തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ ഉല്പാദിപ്പിച്ച സുരക്ഷിത ഉല്പന്നങ്ങള് ഓണത്തിന് ചന്തയിലുണ്ട്. പഴം, പച്ചക്കറിക്ക് പുറമേ നേന്ത്രക്കായ വറുത്തത്, വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, കുടംപുളി തുടങ്ങിയവയും വില്പനക്കുണ്ട്. ഓണച്ചന്തക്കു വേണ്ടി മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള ഹൈടെക് ഹോര്‍ട്ടികള്‍ച്ചര്‍ കൃത്യതാകൃഷി കേന്ദ്രത്തില്‍ വിളയിച്ചെടുത്ത പച്ചക്കറികളുടെ വിളവെടുപ്പ് സി.എന്‍ ജയദേവന് എം.പി ഉദ്ഘാടനം ചെയ്തു.
ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്, കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.യു.ജയകുമാരന്‍, രജിസ്ട്രാര്‍ കെ.അരവിന്ദാക്ഷന്, കൃത്യതാ കൃഷി കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന ഡോ.സി.നാരായണന് കുട്ടി, മാടക്കത്തറ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുരേഷ് പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."