HOME
DETAILS

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

  
December 12, 2025 | 10:04 AM

uae takes on algeria in fifa arab cup 2025 quarterfinals

ദുബൈ: ഫിഫ അറബ് കപ്പ് 2025 ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് (ഡിസംബർ 12) നിലവിലെ ചാമ്പ്യന്മാരായ അൽജീരിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി പതിനൊന്ന് മണിക്കാണ് മത്സരം. ചൊവ്വാഴ്ച രാത്രി നടന്ന അവസാന ​ഗ്രൂപ്പ് മത്സരത്തിൽ കുവൈത്തിനെ 3-1 ന് തോൽപ്പിച്ചാണ് യുഎഇ അവസാന എട്ടിൽ ഇടം നേടിയത്. ആദ്യ മത്സരത്തിൽ ജോർദാനോട് പരാജയപ്പെടുകയും, രണ്ടാം മത്സരത്തിൽ ഈജിപ്തുമായി സമനില വഴങ്ങുകയും ചെയ്ത യുഎഇക്ക് കുവൈത്തുമായുള്ള മത്സരം ഏറെ നിർണായകമായിരുന്നു.

അതേസമയം, ​ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തോടെയാണ് നിലവിലെ ചാംപ്യൻമാരായ അൾജീരിയ ക്വാർട്ടറിലേക്ക് യോ​ഗ്യത നേടിയത്. അറബ് കപ്പ് 2025 ലെ ആദ്യ മത്സരത്തിൽ സുഡാനോട് സമനില വഴങ്ങിയാണ് അൾജീരിയ ടൂർണമെന്റാരംഭിച്ചത്. എന്നാൽ, പിന്നീട് നടന്ന മത്സരങ്ങളിൽ ബഹ്റൈനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കും, ഇറാഖിനെ 2-0 നും തകർത്തെറിഞ്ഞാണ് അൽജീരിയ ക്വാർട്ടർ ഉറപ്പാക്കിയത്. 

യഹ്യ അൽ ഗസ്സാനി, നിക്കോളാസ് ജിമെനെസ് എന്നിവരായിരുന്നു കുവൈത്തിനെതിരെ യുഎഇക്കായി ​ഗോൾ നേടിയത്. ജിമെനെസായിരുന്നു കളിയിലെ താരം. കഴിഞ്ഞ രണ്ട് വർഷമായി അൽ ഗസ്സാനി ദേശീയ ടീമിലെ പ്രധാന കളിക്കാരിൽ ഒരാളാണ്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ലോകകപ്പ് പ്ലേ ഓഫിലെ അദ്ദേഹത്തിന്റെ പരുക്ക് യുഎഇയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു.

ഒലറോയിയുടെ തന്ത്രങ്ങൾ ഫലം കാണുന്നു

യുഎഇയുടെ ക്വാർട്ടർ പ്രവേശനം പരിശീലകൻ കോസ്മിൻ ഒലറോയിയുടെ തന്ത്രങ്ങളുടെ ഫലമാണ്. ഒലറോയിയുടെ കീഴിൽ കളിച്ച് ഒൻപത് മത്സരങ്ങളിൽ ആദ്യമായിട്ടായിരുന്നു ടീം ഒരു ഗോളിനേക്കാൾ വലിയ മാർജിനിൽ വിജയം നേടുന്നത്.

പ്രധാന കളിക്കാർക്ക് വീണ്ടും ഫോം കണ്ടെത്താൻ കഴിഞ്ഞത് ടീമിന് വലിയ പ്രതീക്ഷ നൽകുന്നു. എങ്കിലും, നിലവിലെ ചാമ്പ്യന്മാരായ അൽജീരിയക്കെതിരായ ക്വാർട്ടർ ഫൈനൽ ഒരു വലിയ വെല്ലുവിളിയാണ്. മുന്നോട്ട് പോകാൻ യുഎഇക്ക് അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.

The United Arab Emirates (UAE) faces defending champions Algeria in the FIFA Arab Cup 2025 quarterfinals today, December 12, at 11 PM IST. UAE secured their spot in the last eight with a 3-1 win over Kuwait, led by Yahya Al Ghassani's two goals and Nicolas Gimenez's stunning long-range strike.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  3 days ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  3 days ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  3 days ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  3 days ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  3 days ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  3 days ago
No Image

മലപ്പുറം കൊലപാതകം: 14 കാരിയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതിയായ പ്ലസ് വൺ വിദ്യാർഥിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

Kerala
  •  3 days ago