HOME
DETAILS

'നടിയുടെ ആദ്യ മൊഴിയില്‍ ദിലീപിന്റെ പേരുണ്ടായിരുന്നില്ല'; ഗൂഢാലോചന കുറ്റം തെളിയാതെ പോയതിന് പിന്നില്‍

  
December 13, 2025 | 6:32 AM

why conspiracy charges against dileep failed in actress assault case

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ആദ്യം കൊടുത്ത മൊഴിയില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നില്ലെന്ന് കോടതി. പൊലിസ് ആണ് അതിക്രമത്തില്‍ ദിലീപിനുള്ള പങ്കാളിത്തം കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതും. അതുകൊണ്ടുതന്നെ ലൈംഗിക അതിക്രമ കേസുകളില്‍ സാധാരണഗതിയില്‍ അതിജീവിതയുടെ മൊഴിക്കു ലഭിക്കുന്ന മുന്‍തൂക്കം ദിലീപിന് എതിരായ ഗുഢാലോചനാക്കുറ്റത്തില്‍ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ദിലീപിനെതിരെ ആദ്യം നല്‍കിയ മൊഴിയില്‍ അതിജീവിത ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. എന്നാല്‍ അന്വേഷണ ഘട്ടത്തില്‍ കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്കാളിത്തം പൊലിസ് തിരിച്ചറിയുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു. എന്നാല്‍ ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

ഒന്നാം പ്രതി ദിലീപില്‍ നിന്നു പണം കൈപ്പറ്റിയതിനു തെളിവില്ല. ജയിലില്‍ ഫോണ്‍ എത്തിച്ചതിലും അതിലൂടെ പണത്തിനായി നാദിര്‍ഷയെ ബന്ധപ്പെട്ടു എന്നതിലും വ്യക്തതയില്ല. പണം ആവശ്യപ്പെട്ടുകൊണ്ട് പള്‍സര്‍ സുനി എഴുതിയെന്നു പറയുന്ന കത്തിലുള്ളത് സുനിയുടെ കൈയക്ഷരവുമല്ല. അതുകൊണ്ടുതന്നെ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന വാദത്തിനു തെളിവു പോര എന്നും കോടതി ചൂണ്ടിക്കാട്ടി.

ദിലീപും സുനിയും ഒരേ ടവര്‍ ലൊക്കേഷനുകളില്‍ ആയിരുന്നെന്ന പ്രോസിക്യൂഷന്‍ വാദം ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. 2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി.

 

ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. കേസില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കോടതി ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെയും വെറുതെവിടുകയായിരുന്നു.

 

The court observed that in the actress assault case, the survivor did not mention actor Dileep’s name in her initial statement to the police, and his alleged involvement emerged only during the investigation. As a result, the court ruled that the usual primacy given to a survivor’s testimony in sexual assault cases could not be extended to substantiate conspiracy charges against Dileep. The prosecution failed to prove that Dileep and prime accused Pulsar Suni had conspired, citing lack of evidence that money was exchanged, uncertainty over a mobile phone being used in jail, doubts about alleged letters seeking money, and insufficient proof of direct links between the two. The court also noted that sharing tower locations alone was inadequate to establish conspiracy. The incident occurred on February 17, 2017, during the actress’s journey from Thrissur to Ernakulam, where she was abducted and assaulted. Due to lack of conclusive evidence, the court acquitted Dileep and three other accused of conspiracy charges.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago
No Image

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

Kerala
  •  5 hours ago
No Image

കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  5 hours ago
No Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

മയക്കുമരുന്ന് മാഫിയക്ക് കനത്ത പ്രഹരം; ദുബൈ പൊലിസിന്റെ വലയിൽ കുടുങ്ങിയ യുവാവിന് ജീവപര്യന്തം തടവ്

uae
  •  5 hours ago
No Image

വയനാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  5 hours ago