ആനുകൂല്യങ്ങൾ എല്ലാം കെെപ്പറ്റി, ജനം നമുക്കിട്ട് തന്നെ പണി തന്നു; എൽഡിഎഫ് പരാജയത്തിൽ വിവാദ പ്രസ്താവന നടത്തി എം.എം മണി
ഇടുക്കി: ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നുവെന്ന് സിപിഎം നേതാവ് എംഎം മണി. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയത്തിലാണ് പ്രതികരണം. തോൽവിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും മുൻ എംഎൽഎ പറഞ്ഞു.
സർക്കാർ ആനുകൂല്യങ്ങൾ എല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് എന്നിട്ട് ഏതോ നൈമിഷികമായ വികാരത്തിന് പുറത്ത് മാറ്റി വോട്ട് ചെയ്തു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും, ക്ഷേമപ്രവർത്തനങ്ങളും ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട്, നമുക്കിട്ട് തന്നെ വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്,' എം.എം മണി പറഞ്ഞു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ച ആയിട്ടില്ലെന്നും, പ്രതീക്ഷിക്കാത്ത വിധിയാണ് വന്നതെന്നും, തോൽവി പാർട്ടി വിശകലനം ചെയ്യുമെന്നും എംഎം മണി കൂട്ടിച്ചേർത്തു.
വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. 86 മുനിസിപ്പാലിറ്റികളില്‍ 54, 152 ബ്ലോക്ക് പഞ്ചായത്തില്‍ 82, 941 ഗ്രാമ പഞ്ചായത്തുകളില്‍ 438, 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴും യുഡിഎഫിനൊപ്പമാണ്.
mm many controversial statement after local body election result
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."