ജില്ലയിലെ ഓണാഘോഷപരിപാടികള്‍ക്ക് തുമ്പൂര്‍ മുഴിയില്‍ ഇന്ന് തുടക്കം
തൃശൂര്‍: ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും തൃശൂര്‍ കോര്‍പറേഷനും സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികള്‍ക്കു തുമ്പൂര്‍ മുഴിയില്‍ ഇന്ന് തുടക്കം. വൈകിട്ട് അഞ്ചു മുതലാണ് പരിപാടികള്‍ അരങ്ങേറുക. ഇന്ന് എലഗന്‍സ് തൃശൂര്‍ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, കൊമ്പൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ കോമഡി സ്‌കിറ്റ് എന്നിവ അരങ്ങേറും.
നാളെ കലാഭവന്‍ ഡെന്‍സണ്‍ അവതരിപ്പിക്കുന്ന ഗാനമേള, തിങ്കളാഴ്ച വാളൂര്‍ നാട്ടുകൂട്ടത്തിന്റെ നാടന്‍ പാട്ടും കളികളും, ചൊവ്വാഴ്ച കൊച്ചിന്‍ മില്ലേനിയം കിങ്‌സിന്റെ കോമഡി ഷോ, ബുധനാഴ്ച കൊരട്ടി രാമനാശാനും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം, കലാമണ്ഡലം ഷീനയുടെ ക്ലാസിക്കല്‍ ഡാന്‍സ്, വ്യാഴാഴ്ച തൃശൂര്‍ എമിഗോസിന്റെ സിനിമാറ്റിക് ഡാന്‍സ് വെള്ളിയാഴ്ച്ച കൊച്ചിന്‍ എയ്ഞ്ചല്‍സിന്റെ ഗാനമേള എന്നിവ അരങ്ങേറും. പീച്ചി ഗാര്‍ഡനിലെ ഇന്ന് വൈകീട്ട് അഞ്ചു മുതല്‍ വെള്ളിയാഴ്ച പുലരും വരെ വൈദ്യുത ദീപാലങ്കാരമുയരും.
വൈകീട്ട് അഞ്ചിന് തൃശൂര്‍ ഗോള്‍ഡന്‍ വോയ്‌സിന്റെ ഗാനമേളയോടെയാണ് പീച്ചി ഡാം ഗാര്‍ഡനിലെ പരിപാടികള്‍ തുടങ്ങുക. രാത്രി ഏഴിന് ചെയ്‌സിങ് ഫൗണ്ടഷന്‍ ഉദ്ഘാടനമുണ്ടാവും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ വടം വലി മത്സരം നടക്കും. പതിനാലിന് വൈകീട്ട് ഏഴിന് മാനന്തവാടി രാഗതരംഗിന്റെ ഗാനമേളയും പതിനഞ്ചിനു കൊച്ചിന്‍ സെവന്‍ സ്റ്റാറിന്റെ കോമഡി ഷോയും നടന്‍ പാട്ടുകളും അരങ്ങേറും. സ്‌നേഹ തീരം പാര്‍ക്കില്‍ സെപ്തംബര്‍ പതിമൂന്നിന് വാകീട്ടു ആറിന് ഇശല്‍ നിലാവ് മാപ്പിള പട്ടു ഗാനമേള അരങ്ങേറും. ബുനാഴ്ച വൈകിട്ട് ആറിന് നാടന്‍പാട്ടുകളും ഏഴിന് ഗിന്നസ് താരം മുരളി നാരായണന്‍ അവതരിപ്പിക്കുന്ന ഓടക്കുഴല്‍ സംഗീതവും അരങ്ങിലെത്തും.
സെപ്റ്റംബര്‍ പതിനഞ്ചിനു വൈകീട്ട് ആറിന് നൃത്ത പരിപാടികളും ഗാനമേളയും ഉണ്ടാകും. സെപ്റ്റംബര്‍ പതിനഞ്ച് പതിനാറു തീയതികളില്‍ കുന്നംകുളം ജവഹര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30 ന് ഓണത്തല്ല് നടക്കും. സെപ്റ്റംബര്‍ 14 മുതല്‍ 17 വരെയാണ് ജലോത്സവങ്ങള്‍. 14 ന് തൃപ്രയാറും 15 ന് കണ്ടശാം കടവിലും 16 ന് ഏനാമാവ് കാളിയേക്കല്‍ തീരത്തും 17 ന് കോട്ടപ്പുറം മുസ്സിരിസിലും നടക്കുന്ന ജലോത്സവങ്ങള്‍ ഓണാഘോഷങ്ങള്‍ക്ക് പൊലിമയേകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."