HOME
DETAILS

മതതീവ്രവാദത്തിന്റെ ആശ്രമവഴികള്‍

  
backup
September 09 2016 | 20:09 PM

%e0%b4%ae%e0%b4%a4%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b0

കേരളത്തില്‍നിന്ന് ഐ.എസ് യുദ്ധമുന്നണിയിലേയ്ക്കു പലായനംചെയ്ത യുവതീയുവാക്കളെക്കുറിച്ചു മാധ്യമങ്ങളും പൊതുസമൂഹവും സ്‌തോഭജനകമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 'മുസ്‌ലിംകളായി ജീവിക്കാന്‍പറ്റാത്ത നിഷിദ്ധങ്ങളുടെ നാടാണെ'ന്നു പറഞ്ഞുകൊണ്ടാണല്ലോ ആ യുവതീയുവാക്കള്‍ ആത്മീയാന്വേഷണത്തിന്റെ പേരില്‍ ഐ.എസ് ക്യാമ്പുകളിലേയ്ക്കു പോയിരിക്കുന്നത്.

ഐ.എസിനു സമാനമായരീതിയില്‍ സംഘ്പരിവാറിനകത്തു തീവ്രഹിന്ദുത്വത്തിന്റേതായ പലായനങ്ങളും ആശ്രമജീവിതങ്ങളും ഇന്ത്യയില്‍ സജീവമായിരിക്കുന്നുവെന്ന സത്യം മാധ്യമങ്ങള്‍ കൗശലപൂര്‍വം മറച്ചുവയ്ക്കുകയാണ്. ലോകത്തെമ്പാടുമുള്ള മതഭീകരവാദസംഘടനകള്‍ ആത്മീയതയുടെയും മതത്തിന്റെ മൗലികതത്വങ്ങളുടെയും അടിസ്ഥാനത്തിലാണു തങ്ങളുടെ വിധ്വംസക ശൃംഖലകളിലേക്ക് യുവതീയുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ഇതിന് സമാനമായ പ്രവര്‍ത്തനരീതിയാണ് ഹിന്ദുത്വ ഭീകരസംഘടനയായ സനാതന്‍സംസ്ഥയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും സംഘടനയിലേക്ക് വശീകരിച്ച് അവരെ 'എറിക്‌സോണിയന്‍ ഹിപ്‌നോട്ടിസ'ത്തിന് വിധേയമാക്കുകയാണത്രേ!

സാര്‍വദേശീയതലത്തില്‍ത്തന്നെ ഇസ്‌ലാമിനെ കമ്യൂണിസത്തിനെതിരായ പ്രത്യയശാസ്ത്രപദ്ധതിയായി രൂപപ്പെടുത്തിയതു സി.ഐ.എയും ഓറിയന്റലിസ്റ്റ് പണ്ഡിതകേന്ദ്രങ്ങളുമാണല്ലോ. മുജാഹിദ് മിലിറ്ററിയും അല്‍ഖ്വയ്ദയും ഇസ്‌ലാമിക്‌സ്റ്റേറ്റുമെല്ലാം സാമ്രാജ്യത്വസൃഷ്ടിയായ ജിഹാദിസ്റ്റ് ഗ്രൂപ്പുകളാണ്. നവോത്ഥാനത്തിന്റെയും ജനാധിപത്യത്തിന്റെയും ചരിത്രത്തെ തന്നെ നിഷേധിക്കുന്ന നവ ആത്മീയസംഘടനകളും ആശ്രമങ്ങളും ഇസ്‌ലാമിന്റെ പേരില്‍ ലോകമെമ്പാടും വ്യാപകമാവുകയാണ്. എല്ലാ മതങ്ങളിലും ഇത്തരം നവആത്മീയപ്രസ്ഥാനങ്ങള്‍ രൂപപ്പെടുകയാണ്. ശ്രീലങ്കയിലും മ്യാന്മറിലുമെല്ലാം ഭരണകൂടംതന്നെ ബുദ്ധമതാടിസ്ഥാനത്തിലുള്ള ആത്മീയപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ബുദ്ധമതകാര്യവകുപ്പു മുന്‍കൈയെടുത്തു വംശീയതീവ്രവാദത്തിലേയ്ക്കു ബുദ്ധഭിക്ഷുക്കളെ റിക്രൂട്ട് ചെയ്യുന്നു. ബുദ്ധമതവംശീയതയിലധിഷ്ഠിതമായ സിംഹള മതമൗലികവാദത്തെ ശക്തിപ്പെടുത്താനാണ് ഈ ബുദ്ധഭിക്ഷുക്കളുടെ റിക്രൂട്ട്‌മെന്റ്. അഞ്ചു വയസ്സുമുതല്‍ പ്രായമുള്ള ആണ്‍കുട്ടികളെ പിടികൂടി സന്യാസിമാരാക്കുന്ന ചടങ്ങുകളും ആഘോഷങ്ങളും ശ്രീലങ്കയില്‍ ഭരണകൂടപിന്തുണയോടെ സജീവമായിരിക്കുകയാണ്. തിബത്തില്‍ മുമ്പു നിലനിന്ന ബുദ്ധമൗലികവാദത്തിന്റെ പ്രാകൃതാവസ്ഥ ബുദ്ധഭിക്ഷുക്കളെ ഉപയോഗിച്ചു പുനരാനയിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്.

സിംഹളവംശീയതയിലധിഷ്ഠിതമായ ശ്രീലങ്കയിലെ ഭരണവര്‍ഗ പാര്‍ട്ടിനേതാക്കള്‍ തമിഴരും മുസ്‌ലിംകളും ക്രിസ്ത്യാനികളും പെറ്റുപെരുകി സിംഹളരെ ന്യൂനപക്ഷമാക്കുകയാണെന്ന പ്രചരണമാണു നടത്തുന്നത്. അതുകൊണ്ടു സിംഹളര്‍ കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിച്ചു പട്ടാളക്കാരും ബുദ്ധഭിക്ഷുക്കളുമാക്കണമെന്നാണു വംശീയവാദികള്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ മതതീവ്രവാദവും പെന്തക്കോസിസംപോലുള്ള ആത്മീയ-ആശ്രമവഴികളിലൂടെ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി വിജയപ്രസാദ് 'ഡാര്‍ക്കര്‍ നേഷന്‍' എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്.
ഔട്ട്‌ലുക്ക് വാരികയുടെ ആഗസ്റ്റ് മാസം ഒന്ന് ലക്കത്തില്‍ സനാതന്‍ സംസ്ഥയുടെ പ്രവര്‍ത്തനരീതികളെ സംബന്ധിച്ചു വന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. മുംബൈ ഹൈക്കോടതിയില്‍ സനാതന്‍ സംസ്ഥയുടെ തീവ്രാത്മീയതയില്‍ ആകൃഷ്ടരായി അപ്രത്യക്ഷരായവരുടെ ബന്ധുക്കള്‍ റിട്ട് നല്‍കിയിരിക്കുകയാണ്. ഈശ്വര്‍ സേവയുടെയും നാമജപയജ്ഞത്തിന്റെയും മോഹനവലയങ്ങളില്‍പ്പെട്ടു വീടുവിട്ടുപോയവരുടെ മാതാപിതാക്കളും ഭര്‍ത്താക്കന്മാരുമെല്ലാമാണു കോടതിയെ സമീപിച്ചിരിക്കുന്നത്.

ബാരാമതിയിലെ ഇരുപത്തിമൂന്നുകാരിയായ ബാങ്ക് ഉദ്യോഗസ്ഥയായ ശീതള്‍ ചിഞ്ച്കര്‍ 2011 മാര്‍ച്ച് മാസത്തില്‍ ഈശ്വര സേവയ്ക്കായി സനാതന്‍ സംസ്ഥയുടെ ആശ്രമത്തിലേയ്ക്കു പോയതാണ്. പിന്നീടവര്‍ വീട്ടിലേയ്ക്കു തിരിച്ചുവരാന്‍ തയാറായില്ല. ശീതളിനെ വിട്ടുകിട്ടാന്‍ രക്ഷിതാക്കള്‍ മുംബൈ കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്്. വിജയ്‌റൊക്കാഡെയെന്നയാളും തന്റ ഭാര്യയെ സനാതന്‍സംസ്ഥയില്‍നിന്നു മോചിപ്പിച്ചുതരണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. 2007-ലാണു റൊക്കാഡെയുടെ ഭാര്യ വീടു വിട്ടുപോയത്. ഹിപ്‌നോട്ടൈസ് ചെയ്താണ് സനാതന്‍ സംസ്ഥ സ്ത്രീകളെ വശീകരിക്കുന്നതെന്നാണു റൊക്കാഡെ ആരോപിക്കുന്നത്.

നരേന്ദ്ര ദാല്‍ബോക്കറുടെയും കല്‍ബുര്‍ഗിയുടെയും ഗോവിന്ദ പന്‍സാരയുടെയും വധത്തിനുപിറകില്‍ സനാതന്‍ സംസ്ഥയെന്നാണു വാര്‍ത്ത. വിശാലഹിന്ദുഐക്യം ചിത്പവന്‍ ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ ആര്‍.എസ്.എസിന്റെ മൗലിക സ്വഭാവത്തില്‍ മാറ്റംവരുത്തുമെന്നും അടിസ്ഥാനഹിന്ദുത്വമൂല്യങ്ങളില്‍ ഊന്നിനിന്നു പ്രവര്‍ത്തിക്കണമെന്നും ചിന്തിക്കുന്നവരാണു സനാതന സംസ്ഥാന്‍, അഭിനവ് ഭാരത്, ശ്രീരാമസേന തുടങ്ങിയ സംഘടനകള്‍ക്കു ജന്മം കൊടുത്തത്. ഇന്ത്യയിലെ നവമധ്യവര്‍ഗവിഭാഗങ്ങളെയാണ് ഈ സംഘടന പ്രധാനമായും ആകര്‍ഷിക്കുന്നത്. മഹാരാഷ്ട്ര ഗോവാ അതിര്‍ത്തിയിലാണു സംസ്ഥാന്‍ രൂപംകൊള്ളുന്നത്.

ഹിപ്‌നോട്ടിക് തെറാപിസ്റ്റായ ജയന്ത്ബാലാജി അത്താവാലയാണു സനാതന്‍ സംസ്ഥയുടെ സ്ഥാപകന്‍. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ചാവേറുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയെന്നനിലയിലാണ് ഇതിന്റെ സംഘടനാപ്രവര്‍ത്തനരീതികള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. തീവ്രഹിന്ദുത്വവും സങ്കുചിതദേശീയബോധവും പാശ്ചാത്യവിരുദ്ധതയുമാണ് ഈ തീവ്രവാദിസംഘത്തിന്റെ വീക്ഷണം. പത്രങ്ങളും ലഘുലേഖകളും വ്യത്യസ്ത ഇന്ത്യന്‍ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നു. സംഘടിതമായ വര്‍ഗീയപ്രചരണമാണു നടത്തിക്കൊണ്ടിരിക്കുന്നത്. മുംബൈ, താനെ, പന്‍വേല്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരകളിലൂടെയാണു സനാതന്‍ സംസ്ഥയെ ലോകം അറിയുന്നത്.

ആര്‍.എസ്.എസിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയുടെ നിര്‍വഹണത്തിനാവശ്യമായ മതഭ്രാന്തന്മാരെ സൃഷ്ടിക്കുന്ന പ്രചാരണങ്ങളാണിവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്വേഷസംസ്‌കാരവും രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളുംവഴി യുവാക്കളെയും യുവതികളെയും വശീകരിച്ചെടുക്കുന്ന ഇവര്‍ ആത്മീയത പ്രചരിപ്പിക്കുകയാണെന്നാണ് അവകാശപ്പെടുന്നത്. ഗോവാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്കു രാംനഥിയിലും മഹാരാഷ്ട്രയിലും സാംഗ്‌ളി ജില്ലയിലെ മിറാജിലും ആശ്രമങ്ങളുണ്ട്.

രാജ്യത്തിനകത്തും പുറത്തും നിന്നു വന്‍ ഫണ്ടു ശേഖരിച്ചുകൊണ്ടാണ് ആശ്രമവഴികളിലൂടെ സനാതന്‍ സംസ്ഥ ഹിന്ദുത്വതീവ്രവാദം വളര്‍ത്തുന്നത്. മഹാരാഷ്ട്രയിലും ഗോവയിലും കര്‍ണാടകയിലും ഇവര്‍ നടത്തിയ സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും നിരവധിയാണ്. അതുകൊണ്ടാണ് 2011-ല്‍ അവിടങ്ങളിലെ സംസ്ഥാനസര്‍ക്കാരുകള്‍ ഈ സംഘടകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഗോവിന്ദ പന്‍സാരെയുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ട വീരേന്ദ്രതവാഡെ സനാതന്‍ സംസ്ഥയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ജനജാഗ്രതി സമിതിയുടെ പ്രവര്‍ത്തകനാണ്.

ആത്മീയാന്വേഷണത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആശ്രമജീവിതത്തിന്റെയും മറവില്‍ ഇന്ത്യപോലുള്ള രാജ്യങ്ങളെ അസ്ഥിരീകരിക്കാനുള്ള ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു വന്‍സഹായമാണു കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരതയെ നിഷേധിച്ചു ഹിന്ദുത്വമെന്ന ഏകത്വത്തെ ബലപ്രയോഗങ്ങളിലൂടെ അടിച്ചേല്‍പിക്കുന്ന സംഘപരിവാര്‍ അജന്‍ഡയുടെ ലക്ഷ്യവും മറ്റൊന്നല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago