സഞ്ജു വീണ്ടും ബെഞ്ചിൽ; രണ്ട് വമ്പൻ മാറ്റവുമായി പ്രോട്ടിയാസിനെതിരെ ഇന്ത്യയിറങ്ങുന്നു
ധർമ്മശാല: ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് ബൗളിംഗ്. ധർമ്മശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സൂര്യകുമാർ യാദവ് സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ പ്ലെയിങ് ഇലവനിൽ ഇടം നേടിയില്ല. പകരം ഹർഷിദ് റാണയും കുൽദീപ് യാദവും ടീമിൽ തിരിച്ചെത്തി. മലയാളി സൂപ്പർതാരം സഞ്ജു സാംസണ് ഈ മത്സരത്തിലും അവസരം ലഭിച്ചില്ല.
നിലവിൽ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. കട്ടക്കിൽ നടന്ന ആദ്യ മത്സരത്തിൽ 101 റൺസിന്റെ കൂറ്റൻ വിജയമാണ് കൂറ്റൻ സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി സൗത്ത് ആഫ്രിക്ക ശക്തമായി തിരിച്ചു വരുകയായിരുന്നു.
A look at #TeamIndia's Playing XI for the 3⃣rd T20I 🙌
— BCCI (@BCCI) December 14, 2025
Updates ▶️ https://t.co/AJZYgMAHc0#INDvSA | @IDFCFIRSTBank pic.twitter.com/x95esd7WAB
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവൻ
റീസ ഹെൻഡ്രിക്‌സ്, ക്വിൻ്റൺ ഡി കോക്ക്(വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം(സി), ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡോണോവൻ ഫെരേര, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ആൻറിച്ച് നോർക്യ, ലുങ്കി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.
India vs South Africa 3rd T20I: Suryakumar Yadav wins toss and puts South Africa in to bat in Dharamsala. India makes two changes. Axar Patel and Jasprit Bumrah are out of the playing XI. Harshid Rana and Kuldeep Yadav have returned to the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."