വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയായി; വിമര്‍ശിച്ച് പ്രാദേശിക നേതാവ്
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നേരിട്ടതില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വലിയ പങ്കുണ്ടെന്ന് പ്രാദേശിക സിപിഎം നേതാവിന്റെ വിമര്‍ശനം. മലപ്പുറം ചുങ്കത്തറ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ എംആര്‍ ജയചന്ദ്രനാണ് വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയത്.
എല്‍ഡിഎഫിനെ ജനങ്ങള്‍ ശിക്ഷിച്ചതില്‍ വെള്ളാപ്പള്ളിയുടെ പങ്ക് വളരെ വലുതാണ്. നാടുനീളെ നടന്ന് നടത്തിയ വര്‍ഗീയ പ്രസംഗങ്ങള്‍ ജനങ്ങളെ വെറുപ്പിച്ചു. സ്വന്തം നിലനില്‍പ്പിന് രണ്ട് വള്ളത്തില്‍ കാലുകുത്തിയുള്ള ഈ മനുഷ്യന്റെ നാടകങ്ങള്‍ തിരിച്ചറിയാത്തവര്‍ കേരളത്തിലുണ്ടോ? ബിഡിജെഎസ് എന്ന സംഘടന വെള്ളാപ്പള്ളി ഉണ്ടാക്കിയത് ബിജെപിക്ക് വേണ്ടിയാണ്. അങ്ങനെയൊരാള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് കാപട്യമാണ്.
ജാതി ചോദിക്കരുത് പറയരുത് എന്ന് പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ വാക്കുകള്‍ ഇത്രയധികം ലംഘിച്ച ഒരു വ്യക്തി വേറെയില്ല. കേരളത്തില്‍ ഇസ് ലാമോഫോബിയ വളര്‍ത്തുന്നതില്‍ വെള്ളാപ്പള്ളി കാര്യമായ സംഭാവന ചെയ്തിട്ടുണ്ടെന്നും എല്‍ഡിഎഫിന്റെ പരാജയത്തിന് ആക്കം കൂട്ടിയത് വെള്ളാപ്പള്ളിയാണെന്നതില്‍ സംശയമില്ലെന്നും എംആര്‍ ജയചന്ദ്രന്‍ കുറിച്ചു.
a local cpm leader criticized snpd general secretary vellappally natesan, saying he played a major role in the heavy setback faced by the cpim in the local elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."