HOME
DETAILS

ജല അതോറിറ്റിയുടെ 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി രോഗികളുടെ തലയ്ക്കു മുകളില്‍ ; സംഭവം നീലേശ്വരം താലൂക്കാശുപത്രി വളപ്പില്‍

  
December 16, 2025 | 5:29 AM

Neeleshwaram Taluk Hospital Water Tank Poses Safety Risk

 

നീലേശ്വരം: നീലേശ്വരം താലൂക്കാശുപത്രി വളപ്പില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്ന് അപകട ഭീഷണിയില്‍ ജലസംഭരണി. കേരള ജല അതോറിറ്റിയുടെ 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിയുടെ നില്‍പാണ് അപകടം സൃഷ്ടിക്കുന്നത്. ഈ വെള്ളമാണെങ്കിലോ താലൂക്കാശുപത്രിയുടെ ആവശ്യത്തിന് ഉപയോഗിക്കുന്നുമില്ല. ആശുപത്രിയുടെ സമീപത്തെ 170 ഓളം കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള വിതരണം ചെയ്യാനാണ് ആശുപത്രി വളപ്പില്‍ ജലസംഭരണി സ്ഥാപിച്ചത്.

കാലപ്പഴക്കം മൂലം ഇതിന്റെ കമ്പി ദ്രവിച്ച് പുറത്തേക്ക് തള്ളിയ നിലയിലുമാണ്. നൂറ്റാണ്ടുകളായിട്ടും പൊളിച്ചു മാറ്റി പുതിയ സംഭരണി നിര്‍മിക്കാന്‍ പകരം സ്ഥലം ലഭിക്കാത്തതാണ് ജലവകുപ്പിന് തടസ്സമായി നില്‍ക്കുന്നത്. ഒരു വര്‍ഷം മുമ്പ് താലൂക്കാശുപത്രി പൊതുസന്ദര്‍ശനത്തിനെത്തിയ മന്ത്രി വീണാ ജോര്‍ജ് ഇതിന്റെ അപകടാവസ്ഥ നേരില്‍ കണ്ടിരുന്നതുമാണ്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ അന്ന് മന്ത്രി നിര്‍ദേശവും നല്‍കിയിരുന്നു. എന്നിട്ടും ഇതുവരെ ഒന്നും നടപ്പായില്ല.  

 

സംഭരണിയില്‍ വെള്ളം നിറയ്ക്കുമ്പോള്‍ ആശുപത്രിയിലെ രോഗികളും ജീവനക്കാരും ഒന്നും സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥനയിലാണ്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ സംഭരണി നിര്‍മിക്കുമെന്നാണ് അവസാനം അധികൃതരുടെ വിശദീകരണം. ആരോഗ്യവകുപ്പും ജല വകുപ്പും നീലേശ്വരം നഗരസഭ അധികൃതരും ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

 

A 30,000-litre water tank at Neeleshwaram Taluk Hospital, intended to supply drinking water to around 170 nearby families, has become dangerously corroded, but no replacement has been arranged despite ministerial directives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔട്ട്ഡോർ ബാഡ്മിന്റൺ ലോകകപ്പ് കിരീടം സ്വന്തമാക്കി യുഎഇ; ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി

uae
  •  6 hours ago
No Image

ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ ; കാറില്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം- പ്രതിയെ കുടുക്കിയത് കാമുകിയുമായുള്ള ചാറ്റ്

National
  •  6 hours ago
No Image

വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് റോളര്‍; നിര്‍ത്തിയിട്ടത് ആരെന്നറിയില്ല; പുറത്തിറങ്ങാന്‍ നിര്‍വ്വാഹമില്ലാതെ 98 വയസ്സായ അമ്മയും മകളും 

Kerala
  •  6 hours ago
No Image

ചെറിയ വരുമാനമായിട്ടും അതിൽനിന്നു നല്ലൊരു പങ്ക് അർഹർക്ക് നൽകിയ ഇന്ത്യക്കാരനെ ആദരിച്ചു യു.എ.ഇ പ്രസിഡന്റ്

uae
  •  7 hours ago
No Image

പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

Kerala
  •  7 hours ago
No Image

വേങ്ങരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  8 hours ago
No Image

പുകമഞ്ഞ്: ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, വന്‍ തീപിടിത്തം; നാലു മരണം, 25 പേര്‍ക്ക് പരുക്ക്

National
  •  8 hours ago
No Image

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26നും പഞ്ചായത്തുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും

Kerala
  •  8 hours ago
No Image

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം;  200ലേറെ വിമാനങ്ങള്‍ റദ്ദാക്കി

National
  •  8 hours ago
No Image

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം; കൺസോർഷ്യത്തിന് അനുമതി നൽകി സർക്കാർ

Kerala
  •  8 hours ago