HOME
DETAILS

പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

  
Web Desk
December 16, 2025 | 3:43 AM

Man Injured After Altercation Over Harassment at Thiruvalla KSRTC Bus Stand

 


പത്തനംതിട്ട: തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല പെണ്‍കുട്ടിയുടെ സുഹൃത്ത് ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു. ഇന്നലെ 10 മണിയോടെയാണ് സംഭവം നടന്നത്. ചങ്ങനാശേരി സ്വദേശിക്കാണ് പരിക്കേറ്റത്. പെണ്‍കുട്ടി ഫോണ്‍ ചെയ്തു പറഞ്ഞതിനെ തുടര്‍ന്നാണ് സുഹൃത്തായ യുവാവ് സ്ഥലത്തെത്തിയത്. പിന്നാലെ പെണ്‍കുട്ടിയുടെ സുഹൃത്തും അശ്ലീലം പറഞ്ഞ യുവാവും തമ്മില്‍ സ്റ്റാന്‍ഡിനു പുറത്തു വച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു.

അതിനിടെ യുവാവ് പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചങ്ങല ഉപയോഗിച്ചു പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിക്കാന്‍ ഒരുങ്ങി. എന്നാല്‍ ചങ്ങല പിടിച്ചു വാങ്ങിയ സുഹൃത്ത് യുവാവിന്റെ തലയ്ക്കിട്ട് അടിക്കുകയായിരുന്നു. അടികൊണ്ട് അശ്ലീലം പറഞ്ഞ യുവാവിന്റെ ഇടതു നെറ്റിയ്ക്കു മുറിവേല്‍ക്കുകയും ചെയ്തു. തിരുവല്ല സ്റ്റേഷനില്‍ നിന്നു പൊലിസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.

 

A youth from Changanassery was injured after a clash at the Thiruvalla KSRTC bus stand when he confronted a man who allegedly made obscene remarks to his female friend, with police taking both individuals into custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  6 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  6 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  6 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  6 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  6 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  6 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  6 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  6 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  6 days ago