കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ
ഇന്ത്യ-സൗത്ത് ആഫ്രിക്ക നാലാം ടി-20 മത്സരം നാളെയാണ് നടക്കുന്നത്. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. നടക്കുന്നത്. നിലവിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്.
നാലാം മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ കളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് പകരം ജിതേഷ് ശർമ്മയായിരുന്നു പ്ലെയിങ് ഇലവനിൽ ഇടം നേടിയത്.
മത്സരത്തിൽ കളത്തിൽ ഇറങ്ങിയാൽ സഞ്ജു സാംസണ് ഒരു പുതിയ റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. അന്താരാഷ്ട്ര ടി-20യിൽ 1000 റൺസ് പൂർത്തിയാക്കാനുള്ള സുവർണാവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതിനായി സഞ്ജുവിന് വേണ്ടത് ഇനി വെറും അഞ്ചു റൺസ് മാത്രമാണ് വേണ്ടത്.
അഞ്ചു റൺസ് കൂടി നേടിയാൽ ഇന്റർനാഷണൽ ടി-20യിൽ 1000 റൺസ് പൂർത്തിയാക്കുന്ന പതിനാലാമത്തെ താരമാവാനും സഞ്ജുവിന് സാധിക്കും. ഇന്റർനാഷണൽ ടി-20യിൽ ഇതുവരെ 995 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. ടി-20യിൽ മൂന്ന് സെഞ്ച്വറിയും, അർദ്ധ സെഞ്ച്വറിയും സഞ്ജുവിന്റെ പേരിലുണ്ട്.
മൂന്നാം ടി-20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് കൈപ്പിടിയിലാക്കിയത്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറിൽ 117 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. നാലാം ടി-20യിലും സൂര്യകുമാർ യാദവും സംഘവും ഈ ആധിപത്യം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The fourth T20I between India and South Africa will be played tomorrow. The match will be played at the Ekana Cricket Stadium in Lucknow. India is currently leading the three-match series 2-1. Fans are eagerly waiting to see if Malayali superstar Sanju Samson will play in the fourth match. Jitesh Sharma replaced Sanju in the playing XI in the first three matches. If he plays in the match, Sanju Samson has a chance to set a new record.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."