എസ്‌ഐആര്‍: പൂരിപ്പിച്ച ഫോം നല്‍കാന്‍ ഇന്നു കൂടി അവസരം; പുറത്തായിരിക്കുന്നത് 24.95 ലക്ഷം
തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം വഴി പട്ടികയില്‍നിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങളും തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാം.
പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാന്‍ ഇന്നുകൂടി മാത്രം അവസരം നല്‍കിക്കൊണ്ടാണ് ഇന്നലെ വൈകിട്ട് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതല്‍സമയം വേണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. മതിയായ കാരണങ്ങളില്ലാതെ പുറത്താക്കല്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇന്നു തന്നെ ബൂത്ത് ലവല്‍ ഓഫിസറെ ബന്ധപ്പെട്ട് എസ്‌ഐആര്‍ ഫോം പൂരിപ്പിച്ചു നല്‍കാവുന്നതാണ്.
ഫോം പൂരിപ്പിച്ചു നല്‍കി തെറ്റു തിരുത്താന്‍ ഇന്നു വരെയാണ് അവസരമുള്ളത്. ഫോം നല്‍കിയാല്‍ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതില്‍ ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറല്‍ ഓഫിസര്‍മാരുടെ നോട്ടിസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിലും പട്ടിക ലഭിക്കുന്നതാണ്.
The deadline for submitting enumeration forms under Kerala’s Special Intensive Revision of the voter list ends today, with 24.95 lakh names flagged for removal and last-minute corrections allowed through Booth Level Officers to ensure inclusion in the draft roll to be published on the 23rd.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."