HOME
DETAILS

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

  
Web Desk
December 18, 2025 | 4:04 PM

pregnant woman thrashed inside police station sho justifies action citing provocation

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ വിവാദത്തിലായ അരൂർ എസ്എച്ച്ഒ പ്രതാപചന്ദ്രൻ വിശദീകരണവുമായി രംഗത്ത്. യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും വനിതാ ഉദ്യോഗസ്ഥരെ അടക്കം കയ്യേറ്റം ചെയ്തപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു മർദനമെന്നുമാണ് ഉദ്യോഗസ്ഥൻ്റെ വാദം.

യുവതി കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി ബഹളം വെക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കൈക്കുഞ്ഞുങ്ങളെ താഴെ എറിയാൻ യുവതി ശ്രമിച്ചു. വനിതാ ഉദ്യോഗസ്ഥരെ മർദിച്ചതോടെ പ്രതിരോധിക്കാനായി പെട്ടെന്നുണ്ടായ നീക്കമായിരുന്നു അത്. അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ തെളിവായി സ്റ്റേഷനിലുണ്ടെന്നുമാണ് പ്രതാപചന്ദ്രൻ അവകാശപ്പെടുന്നത്. 

2024-ൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഹൈക്കോടതിയിൽ യുവതി നടത്തിയ തുടർച്ചയായ ഇടപെടലിലൂടെയാണ് ഇപ്പോൾ പുറത്തുവന്നത്. മർദിക്കുന്നതിന്റെ ക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സർക്കാർ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതാപചന്ദ്രനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദേശം നൽകി. ഉദ്യോഗസ്ഥനെതിരെ ഉടൻ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായേക്കും.

കസ്റ്റഡിയിലെടുത്തയാളുടെ ഭാര്യയെ പ്രതാപചന്ദ്രൻ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോടതി ഉത്തരവിലൂടെയാണ് പരാതിക്കാരിക്ക് ഈ ദൃശ്യങ്ങൾ ലഭിച്ചത്. നിലവിൽ അരൂർ എസ്എച്ച്ഒ ആയി സേവനമനുഷ്ഠിക്കുകയാണ് പ്രതാപചന്ദ്രൻ. അതേസമയം, ഉദ്യോഗസ്ഥനെതിരെ നിലവിൽ പുതിയ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മുൻപുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും ആലപ്പുഴ എസ്പി മോഹനചന്ദ്രൻ അറിയിച്ചു.

 

 

 

Aroor SHO Pratapachandran has responded to the viral footage showing him assaulting a pregnant woman at the Ernakulam North police station in 2024. The officer claimed that the woman created a "reign of terror" at the station, attacked female officers, and even attempted to throw her infant children on the floor. He stated that his reaction was a sudden act of defense to control the situation.

The CCTV footage, which shows the officer slapping the woman and pushing her in the chest, was recently released following a court order. In response to the visuals, Chief Minister Pinarayi Vijayan has directed the DGP to take immediate action against the officer.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  6 hours ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  7 hours ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  7 hours ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  7 hours ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  7 hours ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  8 hours ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  8 hours ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  9 hours ago
No Image

പോറ്റിയെ കേറ്റിയെ' വിവാദം: പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സി.പി.എം

Kerala
  •  9 hours ago