ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ദുബൈ: രാജ്യത്ത് വരും മണിക്കൂറുകളിൽ കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ് ജനങ്ങളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ദുബൈയിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ഫുജൈറ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ 'യെല്ലോ അലേർട്ട്' പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4 മണി വരെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
താപനില കുറയും
നാളെ രാജ്യത്ത് താപനില ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. അബൂദബിയിൽ 17 - 22°C നും ഇടയിലും, ദുബൈയിൽ 16 - 23°C നും ഇടയിലും, ഷാർജയിൽ 15 - 21°C നും ഇടയിലും താപനില എത്തും.
Dubai Police have issued a public safety alert, urging residents to exercise extreme caution and avoid non-essential travel until Friday midday due to heavy rain, strong winds, and rough seas expected in the coming hours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."