HOME
DETAILS

അവനെ പോലൊരു താരത്തെ ഇന്ത്യക്ക് ആവശ്യമാണ്: മുൻ ഇന്ത്യൻ താരം

  
December 21, 2025 | 12:04 PM

former indian player talks about rinku singh

അടുത്ത വർഷം നടക്കുന്ന ഐസിസി ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാർ യാദവിന്റെ കീഴിലാണ് ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്. അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. 

മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ഇന്ത്യൻ ടി-20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗില്ലിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല.  ടീമിൽ ജിതേഷ് ശർമ്മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ആണ് ടീമിലെത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി മിന്നും പ്രകടനമാണ് ഇഷാൻ നടത്തിയത്. ഈ പ്രകടനമാണ് താരത്തെ വീണ്ടും ടീമിൽ എത്തിച്ചത്. 

അതേസമയം റിങ്കു സിങ് ടീമിലേക്ക് തിരിച്ചെത്തി. ഇപ്പോൾ ലോകകപ്പ് ടീമിൽ ഇടം നേടിയ റിങ്കുവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സബ കരീം. മത്സരങ്ങൾ മികച്ച രീതിയിൽ ഫിനിഷ് ചെയ്യാനുള്ള കഴിവ് റിങ്കുവിനെ പോലെ കുറച്ചു താരങ്ങൾക്ക് മാത്രമേ ഉണ്ടാവുകയുള്ളുവെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്. 

''റിങ്കു സിങ് ടീമിലേക്ക് തിരിച്ചെത്തിയത് കാണുന്നത് നല്ല കാര്യമാണ്. ഇന്ത്യൻ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. കാരണം മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിനുള്ള ശീലം വളരെ കുറച്ചു താരങ്ങളിൽ മാത്രമേ കാണപ്പെടുകയുള്ളൂ. റിങ്കുവിന് ആ കഴിവുണ്ട്'' സബ കരീം സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു. 

അടുത്തിടെ ഉത്തർപ്രദേശ് പ്രീമിയർ ലീഗിൽ റിങ്കു സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. യുപി പ്രീമിയർ ലീഗിൽ മീററ്റ് മാവെറിക്സിനായാണ് റിങ്കു കളിക്കുന്നത്. ഗോരഖ്പൂർ ലയൺസിനെതിരെ 48 പന്തിൽ പുറത്താവാതെ 108 റൺസാണ് റിങ്കു അടിച്ചെടുത്തത്. ഏഴ് ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് റിങ്കുവിന്റെ തകർപ്പൻ പ്രകടനം. ഈ മിന്നും പ്രകടനം ലോകകപ്പിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Former Indian player Saba Karim has spoken about Rinku Singh, who has been included in the Indian team for next year's ICC T20 World Cup. The former Indian player said that only a few players have the ability to finish matches well like Rinku.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മക്കൊപ്പം നടന്നുപോയ കുട്ടിയെ പുലി കടിച്ചുകൊന്നു

National
  •  an hour ago
No Image

ചിത്രപ്രിയ കൊലപാതകം: 22 കിലോയുള്ള കല്ലുപയോഗിച്ച് ക്രൂരകൃത്യം; വേഷം മാറി രക്ഷപ്പെട്ട പ്രതി മുൻപും കൊലപാതക ശ്രമം നടത്തിയിരുന്നു

crime
  •  an hour ago
No Image

ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിൽ പുതിയ പാലങ്ങൾ തുറന്നു; യാത്രാ സമയം 2 മിനിറ്റായി കുറയും

uae
  •  an hour ago
No Image

കിരീടപ്പോരിൽ ഇന്ത്യ വീണു; അണ്ടർ 19 ഏഷ്യ കപ്പിൽ പാകിസ്താൻ ചാമ്പ്യന്മാർ

Cricket
  •  2 hours ago
No Image

ഈ ക്രിസ്മസിന് നാട്ടിലേക്കില്ലേ? പണം ലാഭിക്കാൻ പ്രവാസികൾ തിരയുന്നത് ഈ വിദേശ രാജ്യങ്ങൾ; ടിക്കറ്റ് നിരക്ക് കുറവ്

uae
  •  2 hours ago
No Image

ദുബൈയിലെ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്: ഫാസ്റ്റ് ലെയ്ൻ ഇനി ഓവർടേക്കിംഗിന് മാത്രം; നിയമം ലംഘിച്ചാൽ 400 ദിർഹം പിഴ

uae
  •  2 hours ago
No Image

വിദ്യാലയങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ അനുവദിക്കില്ല; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

25 കൊല്ലത്തിന് ശേഷം മുട്ടടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്

Kerala
  •  2 hours ago
No Image

ശൈത്യകാലത്ത് ഹീറ്റർ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധവേണം; അശ്രദ്ധമായ ഉപയോ​ഗം തീപിടുത്തത്തിനും ശ്വാസംമുട്ടലിനും കാരണമാകാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  3 hours ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ശബരിനാഥ്, ഗണഗീതം ആലപിച്ച് ബി.ജെ.പി അംഗങ്ങള്‍;  തിരുവനന്തപുരം കോര്‍പറേഷനില്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

Kerala
  •  3 hours ago