HOME
DETAILS

പുതുവത്സര ആഘോഷത്തിനൊരുങ്ങി ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, കലാപരിപാടികൾ | UAE New Year Celebration

  
December 22, 2025 | 2:18 AM

Sharjah prepares for New Years Eve celebrations Fireworks at three locations

ഷാർജ: പുതുവർഷത്തെ സ്വാ​ഗതം ചെയ്യാൻ​ ഗംഭീര ആഘോഷങ്ങളൊരുക്കി ഷാർജ. ഷാർജ നിക്ഷേപവികസന അതോറിറ്റിയും (ഷുറൂഖ്), ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്ന് വിവിധ വിനോദ കേന്ദ്രങ്ങളിലായി പ്രത്യേക കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കും.

സന്ദർശകർക്കും താമസക്കാർക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക കരിമരുന്ന് പ്രയോ​ഗമാണ് ആഘോഷങ്ങളിലെ ഹൈലൈറ്റ്. അൽ മജാസ് വാട്ടർ ഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിങ്ങനെ മൂന്നിടങ്ങളിലായി 10മിനുട്ട് വീതം നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. സൗജന്യ പ്രവേശനമുള്ള ഇവിടങ്ങളിൽ രാത്രി എട്ടു മുതൽ വേറെയും കലാപരിപാടികൾ ഒരുക്കുന്നുണ്ട്.

മലീഹ നാഷനൽ പാർക്ക്, അൽ നൂർ ഐലൻഡ്, അൽ മുൻതസ പാർക്ക്, ഷാർജ ബോട്ട്സ് തുടങ്ങി ഷാർജയിലെ വൈവിധ്യമാർന്ന മറ്റു വിനോദ കേന്ദ്രങ്ങളിലും പുതുവർഷത്തെ സ്വാ​ഗതം ചെയ്യുന്ന പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

എമിറേറ്റിന്റെ മൂന്നിടങ്ങളിൽ കരിമരുന്ന്

നഗര മധ്യത്തിൽ നിലകൊള്ളുന്ന അൽമജാസ് വാട്ടർ ഫ്രണ്ടിൽ, ഖാലിദ് തടാകത്തിന്റെ കരയിലെ പുതുവർഷ ആഘോഷങ്ങൾ പ്രവാസി സമൂഹത്തിലടക്കം വളരെ പ്രശസ്തമാണ്. ജലധാരയും കരിമരുന്ന് പ്രയോ​ഗവും തത്സമയ കലാപരിപാടികളുമെല്ലാം സമ്മേളിക്കുന്ന ഇവിടത്തെ ആഘോഷങ്ങൾ രാത്രി എട്ടു മണിയോടെ ആരംഭിക്കും. വിശാലമായ കോർണിഷും കുടുംബസമേതം ചെന്നെത്താനുള്ള സൗകര്യവുമാണ് ഇവിടത്തെ ആഘോഷത്തെ കൂടുതൽ ജനകീയമാക്കുന്നത്.

കരയിൽ നിന്നുള്ള കാഴ്ച മാത്രം പോരാ എന്നു തോന്നുവർക്കായി ഖാലിദ് തടാകത്തിലൂടെയുള്ള പ്രത്യേക ബോട്ട് യാത്രയും ഇത്തവണയുണ്ട്. 10 പേരെ ഉൾക്കൊള്ളാവുന്ന 12 ബോട്ടുകളാണ് ഇതിനായി സജ്ജമാക്കുന്നത്. രാത്രി 11.30 മുതൽ 12.15 വരെ, 45-മിനുട്ട് ദൈർഘ്യമുള്ള ബോട്ട് യാത്രയിൽ ആകാശത്തെ വർണശബളമാക്കുന്ന കരിമരുന്ന് പ്രയോ​ഗം അടുത്തു കാണാം. മുൻകൂർ ബുക് ചെയ്യുന്നവർക്കാണ് ഇതിന് അവസരമുണ്ടാവുക (നമ്പർ -065 255200).

അജ്മാൻ എമിറേറ്റിനോട് ചേർന്ന്, മൂന്നര കിലോ മീറ്റർ നീളമുള്ള അൽ ഹീറ ബീച്ചിലും ഇത്തവണ ആഘോഷങ്ങൾ പൊടി പൊടിക്കും. കടൽത്തീരത്തെ 18ലേറെ റസ്റ്ററന്റുകളിൽ നിന്ന് രുചി നുണയുന്നതോടൊപ്പം കരിമരുന്ന് പ്രയോ​ഗം കാണാനുള്ള അവസരവുമുണ്ട്. ന​ഗരത്തിൽ നിന്ന് മാറി കിഴക്കൻ തീരത്തുള്ളവർക്കും സമാനമായ പുതുവർഷ രാവും ആഘോഷങ്ങളും ഒരുക്കാനായിട്ടാണ് ഖോർഫക്കാൻ ബീച്ചിലെ ആഘോഷങ്ങൾ. കലാ പരിപാടികളോടൊപ്പം, യു.എ.ഇയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഖോർഫക്കാനിലെ 22ലേറെ റസ്റ്ററന്റുകളും പുതുവത്സര രാവിലേക്ക് പ്രത്യേകം തയാറെടുക്കുന്നുണ്ട്.

പുതുവർഷത്തിലേക്ക് കൗണ്ട് ഡൗൺ ചെയ്യുന്ന, 10 മിനുട്ട് ദൈർഘ്യമുള്ള കരിമരുന്ന് പ്രയോ​ഗമാണ് മൂന്നിടങ്ങളിലും അരങ്ങേറുക.

എക്സ്ക്ലൂസിവ് അനുഭവങ്ങൾ 

തിരക്കുകളിൽ നിന്നു മാറി, ശാന്തമായി പുതുവത്സര രാവിന്റെ നിറങ്ങൾ ആഘോഷിക്കാനുള്ള അവസരമാണ് അൽനൂർ ഐലൻഡ് ഒരുക്കുന്നത്. ദ്വീപിന്റെ കരയിലെ മണൽ തിട്ടയിൽ പ്രത്യേകം തയാറാക്കുന്ന ഇരിപ്പിടങ്ങളിലിരുന്ന്, അൽ മജാസ് വാട്ടർ ഫ്രണ്ടിലെ കരിമരുന്ന് പ്രയോ​ഗം കാണാം. ഷാർജ ന​ഗരത്തിന്റെ മനോ​ഹരദൃശ്യങ്ങൾ ആസ്വദിക്കാം. രുചികരമായ ഭക്ഷണം ആസ്വദിക്കാം. 30 മേശകളിലായി 120 പേർക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.

മരുഭൂമിയിലെ മനോഹര കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് മലീഹ നാഷനൽ പാർക്കിലെ പുതുവത്സര ആഘോഷം. ‘ന്യൂ ഇയർ അണ്ടർ ദി സ്റ്റാർസ്’ എന്ന പ്രത്യേക പരിപാടി ഡിസംബർ

31ന് വൈകുന്നേരം മുതൽ പുതുവർഷപ്പുലരി വരെ നീണ്ടു നിൽക്കും. ടെന്റുകളിലെ താമസവും സംഗീതവും കലാപ്രകടനവും വാന നിരീക്ഷണവും വിജ്ഞാനപ്രദമായ സെഷനുകളും ഒട്ടകസവാരിയും ആർച്ചറിയടക്കമുള്ള വിനോദങ്ങളുമെല്ലാമായി പ്രകൃതിയും സംസ്കാരവും സാഹസികതയുമെല്ലാം സമ്മേളിക്കുന്നതാണ് ഇവിടത്തെ ആഘോഷം. രുചികരമായ ഭക്ഷണവും ഇതോടൊപ്പമുണ്ടാവും.

കുടുംബങ്ങൾക്കും കുട്ടികൾക്കുമെല്ലാം ആസ്വാദ്യകരവും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമായ വിധത്തിലാണ് ഷുറൂഖിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ ഒരുങ്ങുന്നത്. അവസാന നിമിഷങ്ങളിലെ തിരക്കുകളൊഴിവാക്കാനും സൗകര്യങ്ങൾ നേരത്തേ ഉറപ്പിക്കാനും താത്പര്യപ്പെടുന്നവർക്ക് https://discovershurooq.ae/events/nye-fireworks/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Sharjah prepares for New Year's Eve celebrations: Fireworks at three locations

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  4 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  4 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  4 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  4 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  4 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  4 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  4 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  4 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  4 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  4 days ago