HOME
DETAILS

ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലെ പക: യുവതിയുടെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; യുവാവ് പിടിയിൽ

  
Web Desk
December 22, 2025 | 1:10 PM

revenge for unfollowing on instagram youth arrested for sending womans private photos to relatives and friends

മാനന്തവാടി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി പുതൃകാവിൽ പി. സഹദിനെയാണ് മാനന്തവാടി പൊലിസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി പ്രണയം നടിച്ച് യുവതിയെ കബളിപ്പിച്ചാണ് ഇയാൾ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത്.

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി, യുവതിയുമായി പ്രണയത്തിലാവുകയും ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പിന്നീട് യുവതി ഇയാളെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്യുകയും അൺഫോളോ ചെയ്യുകയും ചെയ്തു. ഇതിലുള്ള വിരോധം തീർക്കാനായി യുവതിയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അതീവ ഗൗരവകരമായ വിവരങ്ങളാണ് പുറത്തുവന്നത്.

പ്രതി നാല് വ്യത്യസ്ത ഇൻസ്റ്റഗ്രാം ഐഡികൾ ഉപയോഗിച്ചാണ് യുവതിയുമായി ആശയവിനിമയം നടത്തിയത്. മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ച സഹദ്, തൻ്റെ പക്കൽ ഫോൺ നന്നാക്കാൻ നൽകുന്ന ഉപഭോക്താക്കളുടെ സിം കാർഡുകൾ രഹസ്യമായി ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയത്. ഫോൺ ഉടമകളുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു ഈ നടപടി.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പൊലിസ് മലപ്പുറത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മുൻപും സമാനമായ രീതിയിൽ ആരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.

 

 

The Mananthavady police arrested P. Sahad, a native of Malappuram, for leaking private photos of a woman to her friends and relatives. The two had met and developed a relationship through Instagram. After the woman recently unfollowed and blocked him, Sahad shared her private images out of spite. The investigation revealed that Sahad, a mobile technician, created multiple fake Instagram accounts using SIM cards belonging to his customers without their knowledge. He was taken into custody in Malappuram following the woman's complaint.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമക്കാല ബീച്ചിൽ ജിപ്സിയുമായി അഭ്യാസപ്രകടനം; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് 14 കാരന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

പീഡനശ്രമം എതിർത്ത യുവതിക്ക് നേരെ അതിക്രമം; ദേഹത്ത് തിളച്ച എണ്ണ കോരിയൊഴിച്ചു; പ്രതി അറസ്റ്റിൽ

National
  •  4 hours ago
No Image

വ്യാജ വോട്ട് പരാതി: സുരേഷ് ഗോപിക്കെതിരായ ഹരജിയിൽ ബിഎൽഒയ്ക്ക് കോടതി നോട്ടീസ്; ജനുവരി 20-ന് ഹാജരാകണം

Kerala
  •  4 hours ago
No Image

യുഎഇ പ്രവാസികൾക്ക് ക്രിസ്മസ് സമ്മാനം; സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് രണ്ട് ദിവസം വരെ അവധി, ഈ വാരാന്ത്യം കളറാക്കാം

uae
  •  4 hours ago
No Image

യുഎഇയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; വിപണിയിൽ ട്രെൻഡ് മാറ്റം, ഉപഭോക്താക്കൾ ലക്ഷ്യമിടുന്നത് ഇവ!

uae
  •  5 hours ago
No Image

യുഎഇയിലെ പുതിയ സ്കൂൾ പ്രവേശന നിയമം; പ്രായപരിധി കുറച്ചത് കൊണ്ട് മാത്രം സ്കൂൾ പ്രവേശനം ഉറപ്പുനൽകാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

uae
  •  5 hours ago
No Image

കൊടി കൈമാറ്റം, മാധ്യമങ്ങളിലെ വാര്‍ത്ത വാസ്തവ വിരുദ്ധം: ജിഫ്രി തങ്ങള്‍ 

organization
  •  6 hours ago
No Image

അന്‍വറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ

Kerala
  •  7 hours ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതര്‍

Kerala
  •  7 hours ago
No Image

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

Kerala
  •  7 hours ago