പൊലിസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അന്യസംസ്ഥാന മോഷ്ടാവ് പിടിയില്‍
തൊടുപുഴ: പട്രോളിംഗ് നടത്തിയിരുന്ന പൊലിസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം സ്വദേശി അബ്ദുവാണ് (20) തൊടുപുഴ പൊലിസിന്റെ പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ പൊലിസിന്റെ പെട്രോളിംഗിനിടെയാണ് തൊടുപുഴയില്‍ മോഷണത്തിനെത്തിയ ഇയാള്‍ പിടിയിലായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു.
മൂവാറ്റുപുഴ പായിപ്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥന തൊഴിലാളികളുടെ നേതൃത്വത്തിലുള്ള മോഷണ സംഘത്തിലെ അംഗങ്ങളാണ് രക്ഷപെട്ടത്. ഇയാളുടെ ബാഗില്‍ നിന്നും 20 മൊബൈല്‍ ഫോണുകളും നാണയത്തുട്ടുകളും കണ്ടെത്തി. മൂവാറ്റുപുഴ, തൊടുപുഴ, വാഴക്കുളം എന്നി പൊലിസ് സ്റ്റേഷന് പരിധികളില്‍ നിന്നും മൊബൈല്‍ ഫോണ്‍ വ്യാപകമായി മോഷണം പോയതായി പരാതികള്‍ നിലവിലുണ്ടെന്നും പൊലിസ് അറിയിച്ചു.
ഇതരസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ചെടുത്ത ഫോണുകളാണ് ഇവയെന്നാണ് പൊലിസ് കരുതുന്നത്. കുമ്പംകല്ലിലും, മാങ്ങാട്ടുകവലയിലും മോഷണം നടത്തിയതിനുശേഷം മങ്ങാട്ടുകവലയില്‍ വിശ്രമിക്കുന്നതിനിടെയാണ് രാത്രിയില്‍ പൊലിസ് സംഘം ഇവരെ കണ്ടെത്തിയത്.
പൊലിസിനെ കണ്ടയുടനെ ഇവര്‍ ഓടി. പിന്തുടര്‍ന്ന പൊലിസിനു ഒരാളെ പിടികൂടാന്‍ മാത്രമാണ് കഴിഞ്ഞത്. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."