ജനവാസ മേഖലയില്‍ സ്വകാര്യ ഹോട്ടലിലെ മാലിന്യം; ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപത്തെ സ്വകാര്യ ഹോട്ടലിലെ കക്കൂസ് മാലിന്യമടക്കം ജനവാസ മേഖലയിലെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. ഹോട്ടലിലെ മലിനജലം പുറത്തേക്കൊഴുക്കുന്ന പൈപ്പ് പൊട്ടിയതോടെ മാസങ്ങളായി ജനങ്ങള്‍ ദുര്‍ഗന്ധം സഹിച്ച് കഴിയുകയാണ്. ഹോട്ടലില്‍ നിന്നും 400 മീറ്ററിലധികം അകലെയുള്ള ഇരുവഴിത്തിപ്പുഴയുടെ കരയിലുള്ള പുറമ്പോക്കിലേക്കാണ് ഹോട്ടലിലെ മാലിന്യം ഒഴുക്കുന്നത്. മാലിന്യം ഒഴുകുന്ന പൈപ്പ് പലയിടങ്ങളിലായി പൊട്ടിയതോടെയാണ് മാലിന്യം റോഡിലും മറ്റും ഒഴുകാന്‍ തുടങ്ങിയത്.
ഇതുമൂലം പ്രദേശത്തെ കിണറുകളിലും മറ്റും ഈ മാലിന്യം കലരുന്നതായും നാട്ടുകാര്‍ പറയുന്നു. പരാതിയുമായി നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് മുന്നിലെത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
നാട്ടുകാര്‍ വിവരമറിയിച്ചതാടെ മുക്കം പോലിസും സ്ഥലത്തെത്തി. അതിനിടെ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."