ചെമ്പ്ര ഗവ. എല്‍.പി സ്‌കൂളിനെ മാതൃകാ സ്‌കൂളാക്കി മാറ്റും: കാരാട്ട് റസാഖ് എം.എല്‍.എ
താമരശ്ശേരി: ചെമ്പ്ര ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിനെ കൊടുവള്ളി മണ്ഡലത്തിലെ മാതൃകാ എല്‍.പി സ്‌കൂളാക്കി മാറ്റുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ. സ്‌കൂളില്‍ പുതുതായി സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ്‌റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളിലെ അപര്യാപ്തമായ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ക്ലാസ്‌റൂമുകള്‍ക്കും മറ്റു സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഫണ്ടണ്ടുകള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ അഡ്വ. ഒ.കെ അജ്ഞു അധ്യക്ഷയായി. സ്മാര്‍ട്ട് ക്ലാസിലേക്കുള്ള പ്രിന്ററും സ്‌കാനറും സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും പൊലിസ് സബ് ഇന്‍സ്‌പെക്ടറുമായ കെ.പി ഹരിദാസനും കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങള്‍ സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ റോസ്‌മോള്‍ പാരിയും സ്മാര്‍ട്ട് ക്ലാസ്‌റൂം സജ്ജീകരണത്തിനുള്ള ഫണ്ടണ്ട് താനം മുഹമ്മദ് ഹാജിയും പഠനോപകരണങ്ങള്‍ അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റണ്ട് ഒ.പി ഉണ്ണിയും സമര്‍പ്പിച്ചു.
പി.ടി.എ പ്രസിഡന്റണ്ട് പി.കെ സത്യന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൈമൂന ഹംസ, ഗ്രാമപഞ്ചായത്തംഗം വസന്ത ചന്ദ്രന്‍, എ.ഇ.ഒ ടി.പി അബ്ദുല്‍ മജീദ്, പ്രസ് ക്ലബ് പ്രസിഡന്റ് ടി.ഡി സെബാസ്റ്റ്യന്‍, ടി.കെ വിനോദ്കുമാര്‍, പി. ഗിരീഷ്‌കുമാര്‍, സോമന്‍ പിലാത്തോട്ടം, പി.കെ കുഞ്ഞിപ്പേരി, കെ.പി ശിവദാസന്‍, പി.കെ ഹുസൈന്‍ മാസ്റ്റര്‍, പി.കെ മുഹമ്മദ് ഹാജി, ഉസ്മാന്‍ പി. ചെമ്പ്ര, യഹ്‌യാഖാന്‍, പി.എ സുനില്‍കുമാര്‍, പി. വിദ്യ, എം.പി റഷീദ്, കെ.എന്‍ മനോജ് സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.എം അല്‍ഫോണ്‍സ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."