HOME
DETAILS

ആരവല്ലിയിൽ 'അനധികൃത ഖനന കൊള്ള': ഏഴ് വർഷത്തിനിടെ 7,000ത്തിലധികം എഫ്.ഐ.ആറുകൾ; വൻ നടപടിയുമായി രാജസ്ഥാൻ സർക്കാർ

  
Web Desk
December 26, 2025 | 3:41 PM

aravallis illegal mining loot over 7000 firs registered in seven years rajasthan government initiates major crackdown

ജയ്‌പൂർ: രാജസ്ഥാനിലെ ആരവല്ലി മലനിരകൾ കേന്ദ്രീകരിച്ച് വ്യാപകമായ അനധികൃത ഖനനം നടക്കുന്നതായി ഞെട്ടിക്കുന്ന കണക്കുകൾ. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്തൊട്ടാകെ 7,173 എഫ്‌ഐആറുകളാണ് അനധികൃത ഖനനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഇതിൽ പകുതിയിലധികവും (4,181 കേസുകൾ) ആരവല്ലി ഉൾപ്പെടുന്ന ജില്ലകളിൽ നിന്നാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


സംസ്ഥാനത്ത് ഇതുവരെ 71,322 അനധികൃത ഖനന കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 40,175 കേസുകളും ആരവല്ലി ബെൽറ്റിലെ 20 ജില്ലകളിൽ നിന്നാണ്. 2024ൽ മാത്രം ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും നേരെ 93 ആക്രമണങ്ങൾ ഖനന മാഫിയ അഴിച്ചുവിട്ടു. ഭൂരിഭാഗം കേസുകളും പിഴയൊടുക്കി (ചെലാൻ) തീർപ്പാക്കുന്ന രീതിയാണുള്ളതെന്നും ഗൗരവകരമായ എഫ്.ഐ.ആറുകൾ കുറവാണെന്നും ആക്ഷേപമുണ്ട്.

രാഷ്ട്രീയ വാക്പോര്

സംസ്ഥാനത്തെ ഖനന കണക്കുകൾ പുറത്തുവന്നതോടെ രാഷ്ട്രീയ ആരോപണങ്ങളും ശക്തമായി. അഞ്ച് വർഷത്തെ കോൺഗ്രസ് ഭരണകാലത്ത് (2018-2023) ആരവല്ലിയിൽ മാത്രം 29,209 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, ബിജെപി അധികാരത്തിൽ വന്ന കഴിഞ്ഞ രണ്ട് വർഷത്തിനിടെ 10,966 കേസുകൾ റിപ്പോർട്ട് ചെയ്തതായി ബിജെപി വക്താവും എംഎൽഎയുമായ രാംലാൽ ശർമ പറഞ്ഞു. ആരവല്ലിയിലെ ഒരു കല്ലിന് പോലും കേടുപാടുകൾ സംഭവിക്കരുതെന്നാണ് സർക്കാർ നയമെന്നും ഖനന മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ഇടപെടലും നിയന്ത്രണങ്ങളും

ആരവല്ലി മലനിരകളുടെ നാശം തടയാൻ കേന്ദ്ര സർക്കാർ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരവല്ലി മേഖലയിൽ പുതിയ ക്വാറികൾക്കോ ഖനനത്തിനോ അനുമതി നൽകില്ല. ആരവല്ലി കടന്നുപോകുന്ന നാല് സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച കർശന നിർദേശം നൽകി. നിലവിൽ അനുമതിയുള്ള ഖനികൾക്ക് പ്രവർത്തിക്കാം, എന്നാൽ പുതിയ ഖനനത്തിന് പൂർണ്ണ നിയന്ത്രണമുണ്ടാകും.

 

 

Reports from December 2025 reveal a significant crackdown on illegal mining in Rajasthan, particularly within the ecologically sensitive Aravalli Range.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണമിടപാട് തർക്കം; ഇടുക്കിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ട സഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  4 hours ago
No Image

കാസർകോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഗുഡ്‌സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു

Kerala
  •  4 hours ago
No Image

'ഭാരം കൂടിയാൽ ടീമിൽ ഇടമില്ല': പെപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ തൂക്കം തെളിയിച്ച് ഹാലൻഡ്; ടീമിൽ വലിയ മാറ്റങ്ങളെന്ന് വെളിപ്പെടുത്തൽ

Football
  •  5 hours ago
No Image

കാനഡയിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു; ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്നത് രണ്ടാമത്തെ ഇന്ത്യക്കാരൻ

International
  •  5 hours ago
No Image

കളിക്കളങ്ങളും, ജിംനേഷ്യവും, നടപ്പാതകളും; അൽ ഷംഖയിൽ അത്യാധുനിക സൗകര്യങ്ങളോടെ 16 പാർക്കുകൾ കൂടി തുറന്നു

uae
  •  5 hours ago
No Image

ഉദ്ഘാടനം കഴിഞ്ഞ് മോദി മടങ്ങി, പിന്നാലെ ആളുകൾ 4000 അലങ്കാരച്ചെടികൾ കടത്തി; നാണക്കേടിന്റെ ദൃശ്യങ്ങൾ പുറത്ത്

National
  •  5 hours ago
No Image

ഷാർജയിൽ ഹൃദയാഘാതം മൂലം മലയാളി വിദ്യാർഥിനി മരിച്ചു

uae
  •  5 hours ago
No Image

ബുംറയെ വീഴ്ത്തി; 2025-ലെ ഇന്ത്യൻ വിക്കറ്റ് വേട്ടയിൽ സ്പിൻ ആധിപത്യം

Cricket
  •  6 hours ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും; ഷാർജയിലെ വാൻ അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  6 hours ago
No Image

കാസർകോട് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്‌

Kerala
  •  6 hours ago