HOME
DETAILS

സന്ദർശകരുടെ ശ്രദ്ധക്ക്; അബൂദബി അൽ വത്ബ ലേക്ക് താൽക്കാലികമായി അടക്കും

  
December 26, 2025 | 12:30 PM

al wathba lake temporarily closed for maintenance

അബൂദബി: പ്രശസ്തമായ ക്യാംപി​ഗ് സൈറ്റുകളിലൊന്നായ അൽ വത്ബ ലേക്ക് (Al Wathba Lake) താൽക്കാലികമായി അടച്ചിടുമെന്ന് അബൂദബി മുനിസിപ്പാലിറ്റി അറിയിച്ചു. പതിവ് അറ്റകുറ്റപ്പണികളുടെ ഭാ​ഗമായാണ് ഈ നിയന്ത്രണം.

ഡിസംബർ 29 തിങ്കളാഴ്ച, ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 7:00 വരെ ലേക്ക് അടച്ചിടും. തുടർന്ന്, അന്നേ ദിവസം വൈകുന്നേരം 7:00-ന് ശേഷം ലേക്ക് സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുക്കും.

മെച്ചപ്പെട്ട സൗകര്യങ്ങളും സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ ഈ സമയക്രമം പാലിച്ച് യാത്രകൾ പ്ലാൻ ചെയ്യണമെന്ന് സന്ദർശകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അൽ വത്ബ ലേക്കിന്റെ പ്രത്യേകതകൾ

അബൂദബി നഗരത്തിൽ നിന്നും അബൂദബി-അൽ ഐൻ ഹൈവേ വഴി ഏകദേശം 40 മിനിറ്റ് യാത്ര ചെയ്താൽ ഇവിടെ എത്താം. പ്രവേശനം തികച്ചും സൗജന്യമാണ്.

മരുഭൂമിയിലെ മനോഹരമായ ഉപ്പുപാളികളും തെളിഞ്ഞ വെള്ളവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ഹൈക്കിംഗിനും പിക്നിക്കിനും താല്പര്യമുള്ളവർക്കും പ്രിയപ്പെട്ട ഇടമാണിത്.

13 ക്യാമ്പിംഗ് സൈറ്റുകളും 24 പിക്നിക് പോയിന്റുകളും ഇവിടെയുണ്ട്. കൂടാതെ കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വോളിബോൾ കോർട്ടുകൾ, സൈക്ലിംഗ് സൗകര്യം എന്നിവയും ലഭ്യമാണ്. അതേസമയം, ഇവിടെയെത്തുന്ന സന്ദർശകർ തങ്ങൾക്ക് ആവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളും സ്വന്തമായി കരുതുന്നതാണ് ഉചിതം.

Abu Dhabi Municipality has announced the temporary closure of Al Wathba Lake, a popular camping spot, for routine maintenance. The closure is part of ongoing efforts to maintain facilities and enhance visitor experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രെയിൻ റോട്ട് ഔട്ട്, റേജ് ബെയ്റ്റ് ഇൻ! ഔറയും ബയോഹാക്കിംഗും പിന്നിലാക്കി 2025-ലെ ഓക്സ്ഫോർഡ് വേർഡ് ഓഫ് ദി ഇയർ പട്ടം 'റേജ് ബെയ്റ്റ്' സ്വന്തമാക്കി

International
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എസ്.ഐ.ടി ചോദ്യം ചെയ്തത് ഡി.മണിയെ തന്നെയെന്ന് ആവര്‍ത്തിച്ച് വ്യവസായി 

Kerala
  •  2 hours ago
No Image

പുന്നപ്രയിലെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് നജുമുദ്ദീൻ പിടിയിൽ

Kerala
  •  2 hours ago
No Image

43 മണിക്കൂർ നിർത്താതെ മെട്രോ; 40 ഇടങ്ങളിലായി 48 കരിമരുന്ന് പ്രദർശനങ്ങൾ; പുതുവത്സരം ആഘോഷമാക്കാൻ ഒരുങ്ങി ദുബൈ

uae
  •  2 hours ago
No Image

വിവാഹാഭ്യർഥന നിരസിച്ചു; ഗുരുഗ്രാമിൽ നിശാക്ലബ് ജീവനക്കാരിക്ക് നേരെ വെടിയുതിർത്ത യുവാക്കൾ പിടിയിൽ

crime
  •  3 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും; വീഡിയോ പുറത്ത്

Kerala
  •  3 hours ago
No Image

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  3 hours ago
No Image

ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  4 hours ago
No Image

പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി,പൊലിസ് പരിശോധന

Kerala
  •  4 hours ago
No Image

രാഹുകാലം കഴിഞ്ഞേ ഓഫിസിലേക്കുള്ളൂവെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍; പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കാത്തിരുന്നത് ഒരുമണിക്കൂറോളം

Kerala
  •  4 hours ago