HOME
DETAILS
MAL
കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി
December 26, 2025 | 1:40 PM
കൊച്ചി: കളമശ്ശേരി കിന്‍ഫ്ര സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ നിന്ന് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റേതാണ് ഈ മൃതദേഹമെന്നാണ് പൊലീസിന്റെ സംശയം. ഈ മേഖലയില്‍ വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോ ഇതെന്നാണ് പൊലീസിന്റെ സംശയം. നിലവില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം അറിയാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."