HOME
DETAILS

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

  
Web Desk
December 26, 2025 | 5:24 PM

what is the link between kadakampally and potti didnt shabarimala gold cross pamba during your ministers tenure shibu baby john lashes out at cm

തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വിവാദ വ്യക്തിത്വമായ ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രത്തിൽ ദുരൂഹത കാണുന്ന മുഖ്യമന്ത്രി, കടകംപള്ളി സുരേന്ദ്രനൊപ്പമുള്ള ചിത്രത്തിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോൺ ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ചിത്രത്തിൽ ഇവരോടൊപ്പം ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ കൂടി ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവർ തമ്മിലുള്ള ബന്ധമെന്താണെന്നും ആരാഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിലെ സ്വർണം മോഷണം പോയതെന്ന് ഷിബു ബേബി ജോൺ പരിഹസിച്ചു. മറിച്ച്, കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ശബരിമലയിലെ സ്വർണം 'പമ്പ കടന്നുപോയതെന്ന്' അദ്ദേഹം ആരോപിച്ചു.

സോണിയ ഗാന്ധിയുമായുള്ള ചിത്രത്തിൽ ദുരൂഹത ആരോപിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം സഹപ്രവർത്തകൻ പോറ്റിക്കൊപ്പം നിൽക്കുന്ന ചിത്രത്തിൽ എന്തുകൊണ്ട് അസ്വാഭാവികത തോന്നുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ബാംഗ്ലൂർ എയർപോർട്ടിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ചിത്രത്തിൽ ഇവർക്കൊപ്പം ഇരിക്കുന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥന് ഇവരുമായി എന്ത് ഇടപാടാണുള്ളതെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

"സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാൻ കഴിയില്ല. എന്നാൽ ഈ ചിത്രത്തിൽ പോറ്റിക്കൊപ്പം നിൽക്കുന്ന വ്യക്തി മന്ത്രിയായിരുന്നപ്പോഴാണ് സ്വർണ്ണക്കടത്ത് ആരോപണങ്ങൾ ഉയർന്നത്. കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?" - ഷിബു ബേബി ജോൺ ചോദിച്ചു.

നേരത്തെ തന്റെ പക്കൽ ഈ ചിത്രങ്ങൾ ഉണ്ടായിരുന്നതാണെന്നും എന്നാൽ ഇപ്പോൾ സാഹചര്യം കണക്കിലെടുത്താണ് ഇത് പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ ആഭരണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ ഈ രാഷ്ട്രീയ നീക്കം.

 

RSP State Secretary Shibu Baby John has come down heavily on Chief Minister Pinarayi Vijayan, raising sharp questions over a photograph featuring former Devaswom Minister Kadakampally Surendran and Unnikrishnan Potti. In a Facebook post, Shibu Baby John questioned why the Chief Minister, who finds "mystery" in a photo of Potti with Sonia Gandhi, is silent about the same individual’s proximity to his own party leader.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  2 hours ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  3 hours ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  3 hours ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  3 hours ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  3 hours ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  3 hours ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  3 hours ago
No Image

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ; മരിച്ചവരിൽ പോക്സോ കേസ് പ്രതിയും

Kerala
  •  4 hours ago
No Image

കുവൈത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം വരുന്നു; പുതിയ നിയമം രൂപീകരിക്കാന്‍ സമിതിയെ നിയോഗിച്ചു

Kuwait
  •  4 hours ago
No Image

ആരവല്ലിയിൽ 'അനധികൃത ഖനന കൊള്ള': ഏഴ് വർഷത്തിനിടെ 7,000ത്തിലധികം എഫ്.ഐ.ആറുകൾ; വൻ നടപടിയുമായി രാജസ്ഥാൻ സർക്കാർ

National
  •  4 hours ago