താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ
അബൂദബി: പൊതുസ്ഥലങ്ങളുടെ ഭംഗി നിലനിർത്തുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനും താമസക്കാർക്കും സ്ഥാപന ഉടമകൾക്കും കർശന നിർദ്ദേശം നൽകി അൽ ദഫ്ര മുനിസിപ്പാലിറ്റി. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാനമായും 16 തരം നിയമ ലംഘനങ്ങളെക്കുറിച്ചും അവക്ക് ലഭിക്കുന്ന പിഴകളെക്കുറിച്ചുമാണ് താഴെ മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നത്.
പൊതുസ്ഥലങ്ങളിൽ സാധനങ്ങളോ, കാരവനുകൾ പോലുള്ള താൽക്കാലിക നിർമ്മിതികളോ നിർത്തുന്നത് പിഴയ്ക്ക് കാരണമാകും. പൊതുസൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ അവരുടെ ഉപകരണങ്ങളും വസ്തുക്കളും കൃത്യമായി പരിപാലിച്ചില്ലെങ്കിലും പിഴ ഒടുക്കേണ്ടി വരും. പൊതുമുതലുകളിൽ പെയിന്റ് കൊണ്ടോ മറ്റോ വരയ്ക്കുന്നതും എഴുതുന്നതും (Graffiti) ശിക്ഷാർഹമാണ്.
ആദ്യത്തെ നിയമലംഘനത്തിന് 1,000 ദിർഹം ഈടാക്കും, രണ്ടാമതും ആവർത്തിച്ചാൽ 2,000 ദിർഹം പിഴ ഈടാക്കും, മൂന്നാം തവണയും തുടർന്നാൽ പിഴ 4,000 ദിർഹം ആയി മാറും.
പൊതുസ്ഥലങ്ങളുടെ വൃത്തിയെയും ഭംഗിയെയും ബാധിക്കുന്ന മറ്റു ചില നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
500 ദിർഹം പിഴ ലഭിക്കാവുന്ന കാര്യങ്ങൾ:
- റോഡിലേക്ക് ദൃശ്യമാകുന്ന രീതിയിൽ ജനലുകളിലോ ബാൽക്കണിയിലോ കാർപെറ്റുകളോ മറ്റ് വിരികളോ വിരിക്കുകയോ അവ അവിടെയിട്ട് വൃത്തിയാക്കുകയോ ചെയ്യുക.
- ബാൽക്കണിയിലോ ജനലുകൾക്ക് പുറത്തോ റോഡിൽ നിന്ന് കാണുന്ന രീതിയിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുക.
- കടയുടമകൾ അവരുടെ മുൻവശത്തെ നടപ്പാതയും പരിസരവും വൃത്തിയായി സൂക്ഷിക്കാതിരിക്കുക.
- സ്ഥാപനങ്ങളിലെ വേസ്റ്റ് ബിൻകൾ വൃത്തിഹീനമായി ഇടുക.
1,000 ദിർഹം പിഴ ലഭിക്കാവുന്ന കാര്യങ്ങൾ:
- അനുമതിയില്ലാതെ വാഹനങ്ങൾക്കായി ഷെഡുകൾ (Car shades) നിർമ്മിക്കുകയോ, കാലാവധി കഴിഞ്ഞ പെർമിറ്റ് ഉപയോഗിക്കുകയോ ചെയ്യുക.
- കെട്ടിടങ്ങൾക്കുള്ളിൽ നിന്നും മാലിന്യങ്ങൾ ശേഖരണ മുറിയിലേക്ക് (Waste room) എത്തിക്കാൻ ശരിയായ സംവിധാനങ്ങൾ ഒരുക്കാതിരിക്കുക.
സ്വന്തം വീടും സ്ഥലവും ശ്രദ്ധിക്കാതെ ഉപേക്ഷിക്കുകയും, അവ പൊതുജനങ്ങൾക്ക് അപകടകരമോ അല്ലെങ്കിൽ നഗരത്തിന്റെ ഭംഗിക്ക് ദോഷകരമോ ആയി മാറുകയും ചെയ്താൽ 5,000 രൂപ പിഴ ഈടാക്കുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Al Dhafra Municipality has issued strict directives to residents and business owners to maintain the aesthetic appeal of public spaces and comply with regulations, warning that repeated violations will result in doubled fines.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."