സന്ദേശയാത്രയെ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചു: ജിഫ്‌രി തങ്ങൾ
കണ്ണൂർ: എല്ലാ വിഭാഗം ജനങ്ങളും സമസ്തയുടെ സന്ദേശ യാത്രയെ സ്വീകരിച്ചുവെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കണ്ണൂരിൽ സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയിലേക്ക് വർഗീയത, മതവിദ്വേഷം എന്നിവ ലോകാവസാനം വരെ ചേർക്കപ്പെടുന്ന അവസ്ഥയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ ദീനിൽ പരിവർത്തനം നടത്താനുള്ള ശ്രമമുണ്ടായപ്പോൾ മഹാന്മാരായ പണ്ഡിതർ രൂപീകരിച്ച പ്രസ്ഥാനമാണ് സമസ്ത. ഇത് അടിസ്ഥാനമുള്ള സംഘടനയാണ്. ആരോടും വിദ്വേഷമില്ല. എതിർപ്പുമില്ല.
എന്നാൽ,സമസ്തയുടെ ആശയത്തെ വിമർശിക്കുന്നവരോട് ആശയപരമായി എതിർപ്പുണ്ടാകും. വ്യക്തികളോട് എതിർപ്പുണ്ടാവേണ്ട ആവശ്യമില്ല. ആഢംബര ഭ്രമം ഒഴിവാക്കണം. മിതത്വം പാലിക്കണം. രാജ്യത്തോടും മറ്റു മതസ്ഥരോടും സ്‌നേഹ ബന്ധങ്ങൾ പുലർത്തിയാവണം നമ്മുടെ ജീവിതം- ജിഫ്‌രി തങ്ങൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."